Sorry, you need to enable JavaScript to visit this website.

ഈ ടീമിനെ കൊണ്ട് ഇതേ കഴിയൂ -പരാജയം സമ്മതിച്ച് ബാഴ്‌സലോണ

മഡ്രീഡ് - സ്പാനിഷ് ലീഗ് ഫുട്‌ബോളില്‍ ഗ്രനാഡയുമായി ബാഴ്‌സലോണ 1-1 സമനില സമ്മതിച്ചതോടെ കോച്ച് റോണള്‍ഡ് കൂമന്‍ സമ്മര്‍ദ്ദത്തില്‍. ബാഴ്‌സലോണയുടെ പതിവ് ആക്രമണ ശൈലി ഉപേക്ഷിച്ച കോച്ചിനെതിരെ കനത്ത വിമര്‍ശനമുയരുകയാണ്. എന്നാല്‍ ടികി ടാക കളിക്കാന്‍ കഴിയുന്ന കളിക്കാരല്ല തന്റെ കൈയിലുള്ളതെന്ന് കോച്ച് തുറന്നു സമ്മതിച്ചു. 
റിസര്‍വ് ബെഞ്ചിലിരുന്ന സെന്‍ട്രല്‍ ഡിഫന്റര്‍ ജെറാഡ് പിക്വെയെയാണ് കൂമന്‍ മുന്‍നിരയില്‍ ലൂക് ഡിയോംഗിനൊപ്പം കളിച്ചത്. മറ്റൊരു സെന്‍ട്രല്‍ ഡിഫന്റര്‍ റൊണാള്‍ഡ് അരോയായിരുന്നു ഇരുവര്‍ക്കും കൂട്ട്. സമനില ഗോളിനായി 54 ക്രോസുകളാണ് ബാഴ്‌സലോണ ശ്രമിച്ചത്. ഇഞ്ചുറി ടൈമില്‍ അരോയോ സമനില ഗോള്‍ കണ്ടെത്തി. എണ്‍പത്തഞ്ചാം സെക്കന്റില്‍ ഡോമിംഗോസ് ദുവാര്‍തെ നേടിയ ഗോളില്‍ ഗ്രനാഡ ലീഡ് ചെയ്യുകയായിരുന്നു. രണ്ടു തവണ സെര്‍ജിയൊ ബുസ്‌ക്വെറ്റ്‌സിനെ കബളിപ്പിച്ച് സെര്‍ജിയൊ എസ്‌കുദേരോയാണ് ദുവാര്‍തെക്ക് പാസ് നല്‍കിയത്. 
ടികി ടാകക്കു പകരം മറ്റൊരു ശൈലിയിലൂടെ വിജയിക്കാനാണ് ടീം ശ്രമിച്ചതെന്ന് കൂമന്‍ ന്യായീകരിച്ചു. വേഗവും കഴിവുമുള്ള കളിക്കാര്‍ ടീമിലില്ലെന്നും കോച്ച് പറഞ്ഞു. 

Latest News