Sorry, you need to enable JavaScript to visit this website.

ചെന്നൈക്ക് സൂപ്പർ വിജയം; മുംബൈ തോറ്റത് 20 റൺസിന്

ദുബായ്- ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റിന്റെ രണ്ടാം പാദത്തിലെ ആദ്യമത്സരത്തിൽ ഉജ്വല വിജയം സ്വന്തമാക്കി ചെന്നൈ സൂപ്പർ കിംഗ്‌സ്. ആറോവറിൽ 24 റൺസ് എടുക്കുന്നതിനിടെ നാലു വിക്കറ്റ് നഷ്ടമായ ചെന്നൈ മുംബൈ ഇന്ത്യൻസിനെ ഒടുവിൽ തോൽപിച്ചത് 20 റൺസിന്. ആറു വിക്കറ്റ് നഷ്ടത്തിൽ ചെന്നൈ നേടിയ 156 റൺസ് പിന്തുടർന്നെത്തിയ മുംബൈ എട്ടു വിക്കറ്റ് നഷ്ടത്തിൽ നേടിയത് 136 റൺസ്. മുംബൈ ഇന്ത്യൻസിന്റെ മുൻനിര ബാറ്റ്‌സ്മാരിൽ ആർക്കും തിളങ്ങാനായില്ല. സൗരബ് തിവാരി (50-പുറത്താകാതെ) മാത്രമാണ് പൊരുതിയത്. ക്വിന്റൺ ഡികോക് 17 റൺസ് നേടി. അൻമോൽ പ്രീത് സിംഗ് 16 റൺസ് സ്വന്തമാക്കി. പൊള്ളാർഡ്, ആഡം മിൽനേ എന്നിവർ 15 റൺസും സ്വന്തമാക്കി. സൗരബ് തിബാരിക്കൊപ്പം നിന്ന് മിൽനെ പൊരുതിയെങ്കിലും മുംബൈയെ വിജയിക്കാനായില്ല. 
19 റൺസ് നൽകി രണ്ടു വിക്കറ്റെടുത്ത ദീപക് ചാഹറിന്റെ മികച്ച ബൗളിംഗ് തുടക്കത്തിൽ തന്നെ ചെന്നൈക്ക് കളിയിൽ നിയന്ത്രണം നൽകി. ഡി കോക്കിനെയും, അന്മോൾ പ്രീതിനെയും ചാഹറാണ് പുറത്താക്കിയത്. മൂന്ന് റൺസ് മാത്രം എടുത്ത് സൂര്യകുമാർ യാദവും 11 റൺസ് മാത്രമെടുത്ത് ഇഷൻ കിഷനും വേഗം പുറത്തായി. ഹസെല്വൂഡ്, താക്കൂർ എന്നിവർ ചെന്നൈക്ക് വേണ്ടി ഒരോ വിക്കറ്റ് വീതം വീഴ്ത്തി. ബ്രാവോ മൂന്നു വിക്കറ്റും വീഴ്ത്തി. ഈ വിജയത്തോടെ ചെന്നൈ 12 പോയന്റുമായി ലീഗിൽ ഒന്നാമത് നിൽക്കുകയാണ്. മുംബൈ ഇന്ത്യൻസ് നാലാമതാണ്. ചെന്നൈക്കെതിരായ കളികളിൽ എല്ലാം തിളങ്ങാറുള്ള പൊള്ളാർഡും നിരാശപ്പെടുത്തി. 
റൺസൊന്നും എടുക്കാതെ ഡുപ്ലസിസ് ബൗൾടിന് മുന്നിലും മൊയീൻ അലി മിൽനെക്ക് മുന്നിലും കീഴടങ്ങി. സുരേഷ് റെയ്‌ന 4 റൺസ് എടുത്തും ധോണി 3 റൺസ് എടുത്തും കളം വിട്ടതോടെ ചെന്നൈ 100 പോലും കടക്കുമോ എന്ന് ആരാധകർ ഭയന്നു. ചെന്നൈയിൻ ബാറ്റ്‌സ്മാൻ അമ്പാടി റായ്ഡു പരിക്കേറ്റും കളം വിട്ടിരുന്നു. പിന്നീടാണ് ഗെയ്ക്വാദും ജഡേജയും കൂടെ കൂട്ടുകെട്ട് പടുത്തു. ജഡേജ 33 റൺസ് എടുത്തു.
തുടക്കം മുതൽ ഒടുക്കം വരെ പുറത്താവാതിരുന്ന ഓപണർ റിതുരാജ് ഗെയ്ക്‌വാദും (58 പന്തിൽ 88 നോട്ടൗട്ട്) തീപ്പാറുന്ന ഇന്നിംഗ്സ് കളിച്ച ഡ്വയ്ൻ ബ്രാവോയുമാണ് (8 പന്തിൽ 23) ചെന്നൈക്ക് മികച്ച സ്‌കോർ സമ്മാനിച്ചത്. അവസാന പത്തോവറിൽ ചെന്നൈ നേടിയത് 112 റൺസായിരുന്നു. റിതുരാജിന്റെ മികച്ച സ്‌കോറാണ് ഇത്. തുടക്കത്തിൽ തങ്ങളെ വിറപ്പിച്ച ആഡം മിൽനെയെയും ട്രെന്റ് ബൗൾടിനെയും ജസ്പ്രീത് ബുംറയെയും അവസാന ഓവറുകളിൽ ചെന്നൈ കശക്കി. 
നാലു മാസത്തെ ഇടവേളക്കു ശേഷം പുനരാരംഭിച്ചത് മുംബൈ ഇന്ത്യൻസിന്റെ മാസ്മരിക പെയ്‌സ് ബൗളിംഗുമായായിരുന്നു. ആറോവർ പവർപ്ലേ പിന്നിടുമ്പോഴേക്കും ചെന്നൈ സൂപ്പർ കിംഗ്സിന്റെ മുൻനിര പവിലിയനിൽ തിരിച്ചെത്തി. ഈ സീസണിൽ ചെന്നൈയുടെ മികച്ച ബാറ്റ്സ്മാന്മാരായ ഫാഫ് ഡുപ്ലെസിയെയും മുഈൻഅലിയെയും റണ്ണെടുക്കും മുമ്പെ മുംബൈ പെയ്സർമാർ മടക്കി. ഡുപ്ലെസിയെ ട്രെന്റ ബൗൾടും മുഈനെ ആഡം മിൽനെയും പുറത്താക്കി. സുരേഷ് റയ്നയെയും (4) ബൗൾട് പറഞ്ഞുവിട്ടു. അമ്പാട്ടി രായുഡു പന്ത് കൈക്കു കൊണ്ട് പരിക്കേറ്റു മടങ്ങി. ക്യാപ്റ്റൻ എം.എസ്. ധോണിയെയും (3) മിൽനെ പുറത്താക്കിയതോടെ ആറോവറിൽ നാലിന് 24 ലേക്ക് കൂപ്പുകുത്തി. ഫലത്തിൽ അഞ്ച് വിക്കറ്റ് ചെന്നൈക്ക് നഷ്ടപ്പെട്ടു.
യു.എ.ഇയിൽ നടക്കുന്ന രണ്ടാം ഘട്ടത്തിലെ ആദ്യ മത്സരത്തിൽ മഹേന്ദ്ര സിംഗ് ധോണിയുടെ ചെന്നൈ സൂപ്പർ കിംഗ്സ് ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. രണ്ട് പ്രമുഖ കളിക്കാർ ഇല്ലാതെയാണ് മുംബൈ ഇറങ്ങിയത്. രോഹിത് ശർമയും ഹാർദിക് പാണ്ഡ്യയും വിട്ടുനിന്നു. ക്യാപ്റ്റൻ രോഹിതിന് ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിനിടെ പരിക്കേറ്റിരുന്നു. പൊള്ളാർഡാണ് മുംബൈയെ നയിക്കുന്നത്.

Latest News