Sorry, you need to enable JavaScript to visit this website.

ഇന്ത്യ-ഇംഗ്ലണ്ട് ക്രിക്കറ്റ് ടെസ്റ്റ് ഉപേക്ഷിച്ചു, കളിക്കാൻ തയ്യാറല്ലെന്ന് ഇന്ത്യ

മാഞ്ചസ്റ്റർ- ഇന്ത്യ-ഇംഗ്ലണ്ട് അവസാന ടെസ്റ്റ് മത്സരം റദ്ദാക്കി. കളിക്കാൻ തയ്യാറല്ലെന്ന് ഇന്ത്യൻ ടീം അറിയച്ചതിനെ തുടർന്നാണ് മത്സരം റദ്ദാക്കിയത്. ഇന്ത്യൻ ക്യാമ്പിലെ കോവിഡ് ബാധയെ തുടർന്നാണ് തീരുമാനം. ഇന്ത്യൻ ഫിസിയോക്ക് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതോടെ പരമ്പര 2-2 നിലയിലാണ്. ഇന്ത്യൻ ടീം മത്സരിക്കാൻ തയ്യാറല്ലെന്ന് വ്യക്തമാക്കിയതിനെ തുടർന്ന് ഇംഗ്ലണ്ട് ടീം ജയിച്ചതായി കണക്കാക്കാനും ധാരണയുണ്ട് എന്നറിയുന്നു. ഇന്നലെ താരങ്ങൾക്കിടയിൽ നടത്തിയ കോവിഡ് ടെസ്റ്റിൽ എല്ലാവരും നെഗറ്റീവായിരുന്നു.
 

Latest News