Sorry, you need to enable JavaScript to visit this website.

സര്‍വകലാശാല അത്‌ലറ്റിക്‌സ്:  കിരീടങ്ങള്‍ ക്രൈസ്റ്റിന് 

തേഞ്ഞിപ്പലം-കാലിക്കറ്റ്  സര്‍വകലാശാല സിന്തറ്റിക് സ്റ്റേഡിയത്തില്‍ മൂന്നുദിനങ്ങളിലായി നടന്ന ഇന്റര്‍ കോളജീയറ്റ് അത്‌ലറ്റിക്‌സ്  മീറ്റില്‍ പുരുഷവിഭാഗത്തില്‍ 88 ഉം വനിതാവിഭാഗത്തില്‍ 81 ഉം പോയിന്റോടെ പുരുഷ,വനിത വിഭാഗങ്ങളില്‍ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിന് കിരീടം. പുരുഷവിഭാഗത്തില്‍ 81 പോയിന്റുമായി  ശ്രീകൃഷ്ണ കോളജ് രണ്ടും ഒമ്പതു പോയിന്റുമായി തിരൂരങ്ങാടി പിഎസ്എംഒ കോളജ് മൂന്നും സ്ഥാനങ്ങളിലെത്തി. വനിതാവിഭാഗത്തില്‍ 53 പോയിന്റുമായി   തൃശൂര്‍ സെന്റ് തോമസ് കോളജ് രണ്ടും 38 പോയിന്റുമായി  മേഴ്‌സി കോളജ് പാലക്കാട് മൂന്നാം സ്ഥാനവും  കരസ്ഥമാക്കി .
വനിതാ വിഭാഗത്തില്‍ മികച്ച അത്‌ലറ്റായി  998 പോയിന്റുമായി  സെന്റ് തോമസ് കോളജിന്റെ  പി.ഡി അഞ്ജലിയും ക്രൈസ്റ്റ് കോളജിന്റെ സാന്ദ്ര ബാബുവും പുരുഷവിഭാഗത്തില്‍ 1032 പോയിന്റുമായി ക്രൈസ്റ്റ് കോളജിന്റെ എന്‍.അനസും ഹങ്കേറിയന്‍ നിയമപ്രകാരം തെരഞ്ഞെടുക്കപ്പെട്ടു.
അവസാന ദിവസത്തിലെ ആദ്യ മത്സരയിനമായ  10000 മീറ്ററില്‍  ക്രൈസ്റ്റ് കോളജിന്റെ എം.പി നബീല്‍ സാഹി ഒന്നാം സ്ഥാനവും പി.എന്‍ അജിത്  മൂന്നാം സ്ഥാനവും നേടിയപ്പോള്‍ സെന്റ് തോമസ് കോളജിന്റെ കെ. അജിത് ആണ്  രണ്ടാം സ്ഥാനം നേടിയത്. 10000 മീറ്റര്‍ വനിതാ വിഭാഗത്തില്‍ ക്രൈസ്റ്റ് കോളേജിന്റെ തന്നെ പി.എസ് സൂര്യ. ആണ് ഒന്നാം സ്ഥാനം നേടിയത്. വിമല കോളജിന്റെ എം.എസ് ശരണ്യയ്ക്കാണ് രണ്ടാം സ്ഥാനം.
1500  മീറ്റര്‍ വനിതാ വിഭാഗത്തില്‍ വിമല കോളജിന്റെ എ.പി സിമി പോള്‍ ഒന്നാം സ്ഥാനവും ക്രൈസ്റ്റിന്റെ ശില്പ ഇടിക്കുള രണ്ടാം സ്ഥാനവും വിക്ടോറിയ കോളജിന്റെ വി. ശ്രീലക്ഷ്മി മൂന്നാം സ്ഥാനവും നേടി. 1500 മീറ്റര്‍ പുരുഷ വിഭാഗത്തില്‍ ക്രൈസ്റ്റിന്റെ ആദര്‍ശ് ഗോപി ഒന്നാം സ്ഥാനവും  ശ്രീകൃഷ്ണ കോളജിന്റെ മുഹമ്മദ് ഫര്‍ഹാന്‍ ഫായിസ് രണ്ടാം സ്ഥാനവും ഗവണ്‍മെന്റ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജിന്റെ ശ്രീരാഗ് മൂന്നാം സ്ഥാനവും നേടി. പോള്‍വാട്ട്  പുരുഷ വിഭാഗത്തില്‍ കെ. അതുല്‍രാജ്  (ക്രൈസ്റ്റ് കോളജ്)ഒന്നാം സ്ഥാനവും ഇഗ്‌നേഷ്യസ് സേവ്യര്‍ (ശ്രീകൃഷ്ണ കോളജ്) രണ്ടാം സ്ഥാനവും നേടി. പോള്‍വാട്ട്  വനിതാ വിഭാഗത്തില്‍ അഞ്ജലി .കെ ഫ്രാന്‍സിസ് (ക്രൈസ്റ്റ് കോളജ്)ഒന്നാം സ്ഥാനം നേടിയപ്പോള്‍ ക്രൈസ്റ്റിന്റെ തന്നെ മാളവിക രമേശ് ആണ്  രണ്ടാം സ്ഥാനം  നേടിയത്. ജാവലിന്‍ത്രോ മത്സരത്തില്‍ വനിതാ വിഭാഗത്തില്‍ ക്രൈസ്റ്റിന്റെ പി.ഡി അഞ്ജലി ഒന്നാം സ്ഥാനവും ദിയഷിജു രണ്ടാം സ്ഥാനവും സ്വന്തമാക്കിയപ്പോള്‍ വിമല കോളജിന്റെ  എച്ച്.ആര്‍ ശ്രീജിഞ്ചിനി  ആണ് മൂന്നാം സ്ഥാനം നേടിയത്. ട്രിപ്പിള്‍ ജംപില്‍ ക്രൈസ്റ്റിന്റെ എന്‍. അനസ് റിക്കാര്‍ഡോടെ സ്വര്‍ണം നേടി.  ക്രൈസ്റ്റിന്റെ തന്നെ സനല്‍ സ്‌കറിയയുടെ പേരിലായിരുന്ന റിക്കാര്‍ഡ് (15.63മീറ്റര്‍)   ആണ്  അനസ് 15.75 മീറ്റര്‍ ചാടി  തിരുത്തിയത്.  ശ്രീകൃഷ്ണയുടെ എ. സൂരജ് രണ്ടാം സ്ഥാനം നേടിയപ്പോള്‍ ക്രൈസ്റ്റിന്റെ തന്നെ സി.കെ മുഹമ്മദ് ദില്‍ബര്‍  മൂന്നാം സ്ഥാനവും നേടി..
200 മീറ്ററില്‍  പി.ഡി അഞ്ജലി (സെന്റ് തോമസ് കോളജ് ) ഒന്നാം സ്ഥാനം നേടി. ഇതോടെ അഞ്ജലി ഈ മത്സരത്തില്‍ റിലേ ഉള്‍പ്പെടെ മൂന്നു സ്വര്‍ണം  കരസ്ഥമാക്കി.  സെന്റ് തോമസിലെ തന്നെ ഇ. ആന്‍സി സോജന്‍  രണ്ടാം സ്ഥാനം നേടിയപ്പോള്‍ അംബേദ്ക്കര്‍ മെമ്മോറിയല്‍ കോളജിലെ എം. എയ്ഞ്ചല്‍ സില്‍വിയയ്ക്കാണ്  മൂന്നാം സ്ഥാനം. പുരുഷ വിഭാഗം 200 മീറ്ററില്‍  നെവിന്‍ ഫ്രാന്‍സിസ് ഫെര്‍ണാണ്ടസ്  (ശ്രീകൃഷ്ണ കോളജ്)ഒന്നാം സ്ഥാനത്തെത്തി.  ഇതോടെ നെവില്‍ ഈ മത്സരത്തില്‍ റിലേ ഉള്‍പ്പെടെ മൂന്നു സ്വര്‍ണം  നേടി.  ശ്രീകൃഷ്ണ കോളജിലെ തന്നെ ടി. ആദര്‍ശ് ആണ് രണ്ടാം സ്ഥാനത്ത്. എം.മുഹമ്മദ് തന്‍വീര്‍ (എംഇഎസ് കോളജ് കല്ലടി)ആണ് മൂന്നാം സ്ഥാനത്ത്.
പുരുഷ വിഭാഗം ജാവലിന്‍ത്രോ മത്സരത്തില്‍ ടി.ടി മുഹമ്മദ് അര്‍ഷാദ് (പിഎസ്എംഒ കോളജ്) ഒന്നാം സ്ഥാനത്തും കെ.കെ ദില്‍ഷിന്‍ (ഇഎംഇഎ കോളജ്  കൊണ്ടോട്ടി) രണ്ടാം സ്ഥാനത്തും ലെനിന്‍ ജോസഫ് (ക്രൈസ്റ്റ് കോളജ്) മൂന്നാം സ്ഥാനത്തുമെത്തി.
വനിതാ വിഭാഗം 4 ഃ 400  മീറ്റര്‍ റിലേയില്‍  സെന്റ്് തോമസ് കോളജ് മൂന്നു മിനിറ്റ് 52.29  സെക്കന്റ് സമയത്തില്‍ ഒന്നാമതും ,  ക്രൈസ്റ്റ് കോളജ്  നാലുമിനിറ്റ് 8 .23 സെക്കന്റ് സമയത്തില്‍ രണ്ടാമതും മേഴ്‌സി കോളജ് നാലു മിനിറ്റ് 21.67 സെക്കന്റ് സമയത്തില്‍ മൂന്നാമതും ഫിനിഷ് ചെയ്തു.
പുരുഷ വിഭാഗം 4 ഃ 400 മീറ്റര്‍ റിലേയില്‍ ക്രൈസ്റ്റ് കോളജ് ഇരിങ്ങാലക്കുട മൂന്നു മിനിറ്റ് 21 .66 സെക്കന്റ് സമയത്തില്‍  ഒന്നാമതും  ശ്രീകൃഷ്ണ കോളജ് ഗുരുവായൂര്‍ മൂന്നു മിനിറ്റ്്് 24.79 സെക്കന്റില്‍ രണ്ടാമതും തിരൂരങ്ങാടി പിഎസ്എംഒ കോളജ് മൂന്നു മിനിറ്റ്്് 35.74 സെക്കന്റ് സമയത്തില്‍  മൂന്നാമതായും ഫിനിഷ് ചെയ്തു .
3000 മീറ്റര്‍ സ്റ്റീപ്പിള്‍ ചെയ്‌സില്‍ പുരുഷ വിഭാഗം മത്സരത്തില്‍ അബ്ദുള്‍ ബാസിത് (ശ്രീകൃഷ്ണ കോളജ് )ഒമ്പതു മിനിറ്റ്്39.78 സെക്കന്റ് സമയത്തില്‍  ഒന്നാമതെത്തി.  എം. മനോജ്കുമാര്‍ (ശ്രീകൃഷ്ണ കോളജ് )10 മിനിറ്റ് 27.50 സെക്കന്റില്‍  രണ്ടാം സ്ഥാനത്തും ജെ.അശ്വന്‍  (സെന്റ് തോമസ് കോളജ് )10 മിനിറ്റ് .58.24 സെക്കന്റില്‍ മൂന്നാം  സ്ഥാനത്തുമെത്തി. 3000 മീറ്റര്‍ സ്റ്റീപ്പിള്‍ ചെയ്‌സ് വനിതാ വിഭാഗത്തില്‍ ജി.ഗായത്രി (എന്‍എസ്എസ് കോളജ് നെന്‍മാറ )13.മിനിറ്റ് 31.95 സെക്കന്റില്‍ ഒന്നാം സ്ഥാനവും വി.രഞ്ജിത (മേഴ്‌സി കോളേജ് പാലക്കാട്)  14.മിനിറ്റ്23.96 സെക്കന്റില്‍  രണ്ടാം  സ്ഥാനവും നേടി.

Latest News