Sorry, you need to enable JavaScript to visit this website.

നന്മയുടെ പെരുന്നാൾപെരുമ വലിയ പീടിയേക്കൽ കുടുംബത്തിന്റെ ഈദ്‌സംഗമം

ഒരേ കുടുംബത്തിലെ ഇരുന്നൂറ്റമ്പതോളം അംഗങ്ങളുടെ പ്രാതിനിധ്യത്തിൽ നാടിന്റെ നന്മ പകുത്തെടുത്ത നല്ല കുറേ ഓർമകളുമായി ജിദ്ദയിൽ ബലിപെരുന്നാളാഘോഷിച്ചത്് വ്യത്യസ്താനുഭവമായി.


മുപ്പത് വർഷമായി വിപുലമായ പ്രവാസി കുടുംബസദസ്സിൽ ഈദാഘോഷിക്കുന്ന, ജിദ്ദ നാഷണൽ ഹോസ്പിറ്റൽ ചെയർമാൻ വി. പി മുഹമ്മദലിയുടെ വലിയ പീടിയേക്കൽ  കുടുംബത്തിന്റെ ഈദ് ആഘോഷ പരിപാടിയാണ് മാതൃകയായത്്. കുടുംബാംഗങ്ങൾ ഒന്നിച്ച് കൂടുന്നതും പെരുന്നാൾ ആഘോഷമാക്കുന്നതും നാട്ടിലായാലും പ്രവാസ ലോകത്തായാലും സാധാരണം. 250 - ഓളം കുടുംബങ്ങൾ എല്ലാ പെരുന്നാൾ സുദിനത്തിലും ഒത്തുകൂടുന്നതും പെരുന്നാൾ ആഘോഷിക്കുന്നതും മൂന്നു പതിറ്റാണ്ടായി തുടരുക എന്നത് പ്രവാസലോകത്ത് അത്യപൂർവ്വം. സൗദിയിലെ പ്രമുഖ വ്യവസായി വി.പി മുഹമ്മദലിയുടെ കുടുംബമായ വലിയ പീടിയേക്കൽ തറവാട് അംഗങ്ങളാണ് ജിദ്ദയിലെ ഷറഫിയയിൽ  മുഹമ്മദലിയുടെ വസതിയിൽ ഇങ്ങനെ എല്ലാ പെരുന്നാൾ ദിനത്തിലും സമ്മേളിക്കുന്നത്.

കോവിഡിനു മുൻപ് വലിയ വാഹനത്തിൽ ഒന്നിച്ച് അല്ലാഹുവിന് സ്തുതിവചനമോതി ഈദ് ഗാഹിൽ പോകുന്നതും വരുന്നതും  ഏറെ രസകരമായിരുന്നു. കോവിഡ് മഹാമാരിയിൽ കഴിഞ്ഞ രണ്ട് വർഷം മാത്രം മുടങ്ങിയ  ഈ സംഗമം ഈ വർഷം എല്ലാവരും കോവിഡ് വാക്‌സിൻ എടുത്തത് കൊണ്ടും മുഹമ്മദലിയുടെ ഭാര്യ സക്കീനയുടെ നിർബന്ധവും ഈ പെരുന്നാളിനും  മലപ്പുറം ജില്ലയിലെ വണ്ടൂർ പൂങ്ങോട്ടും പരിസരങ്ങളിലുമുള്ള വലിയ പീടിയേക്കൽ തറവാട്ടിലെ അംഗങ്ങളെല്ലാവരും ഇത്തവണയും ഒത്തുകൂടി.പെരുന്നാൾ ദിവസം ഈദ് ഗാഹിൽ നിന്ന് തിരിച്ച് വന്ന് ഓരോരുത്തരായി ഫാമിലികൾ നല്ല പുതുവസ്ത്രങ്ങൾ അണിഞ്ഞു മുഹമ്മദലിയുടെ വസതിയിൽ  പ്രത്യേകം തയാറാക്കിയ ഹാളിലേക്ക് വന്നുകൊണ്ടിരുന്നു.  ഈദ് മുബാറക്, കുല്ലു ആം അൻതും ബി ഖൈർ, തഖബ്ബലല്ലാഹ് മിന്നാ വമിൻകും, വ സ്വാലിഹൽ അഹ്മാൽ തുടങ്ങി ഈദ് ആശംസകൾ കൊണ്ട് ഹാൾ മുഖരിതമായി.


ഞങ്ങൾ  ചെറുപ്പം മുതൽക്കു തന്നെ ഇത്തരത്തിലുള്ള പെരുന്നാൾ സംഗമം കാണുന്നതാണെന്നും അത്തരമൊരു ഒത്തുകൂടലിന് വേണ്ടി ഞങ്ങൾ കാത്തിരിക്കാറാണ് എന്നും എന്നാൽ ഇന്ന് ഞങ്ങളുടെ മക്കൾ  അത്തരത്തിലുള്ള ഒത്ത് ചേരലിന് കാത്തിരിക്കാറാണ് എന്നും  പെൺമക്കളായ ഡോ. മുഷ്്്കാത്തും ഡോ. ആമിനയും പറഞ്ഞു. മക്കളായ അലി മുഹമ്മദലിയും,  മുഷ്താഖ്മുഹമ്മദലിയും ഇക്കാര്യം ശരിവെച്ചു. കോവിഡ് കാരണം നാട്ടിലുള്ള ജിദ്ദയിലെ വ്യവസായി വി.പി സിയാസടക്കമുള്ള പല ബന്ധുക്കൾക്കും ഇവിടേക്ക് വരാൻ സാധിച്ചിട്ടില്ല എന്നും അതിൽ ഏറെ വിഷമമുണ്ടെന്നും കേരള ഗവണ്മെന്റും കേന്ദ്ര ഗവൺമെന്റും എത്രയും പെട്ടെന്ന് പ്രവാസികൾക്ക് ഗൾഫിലേക്ക്  വരാനുള്ള തടസ്സങ്ങൾ നീക്കിയില്ലെങ്കിൽ വലിയ സാമ്പത്തികത്തകർച്ച നമ്മുടെ രാജ്യത്തിനുണ്ടാകുമെന്നും നാട്ടിൽ കുടുങ്ങിയ പ്രവാസികളുടെ പ്രശ്‌നം അതി സങ്കീർണമാണ് എന്നും മലബാർ ഡവലപ്മെന്റ ഫോറം ഭാരവാഹി കൂടിയായ വി. പി മുഹമ്മദലി പറഞ്ഞു.  കോവിഡ് കാരണം ഈ പ്രാവശ്യം കൂടുതൽ പരിപാടികൾ ഒന്നുമില്ലായിരുന്നു.

ഭക്ഷണശേഷം എം.എ യൂസഫലി - മോഹൻലാൽ എന്നിവർ വേദിയിലിരിക്കുന്ന പരിപാടിയിൽ അബ്ദുസ്സമദ് സമദാനി എം.പിയുടെ കുടുംബ ബന്ധങ്ങളുടെ പവിത്രത പ്രകടമാക്കുന്ന പ്രഭാഷണത്തിന്റെ  വീഡിയോ പ്രദർശിപ്പിച്ചു. വി.പി മുഹമ്മദലിയുടെ ആമുഖഭാഷണത്തിനു ശേഷം മരുമക്കളായ നവീദ് കിളിയമണ്ണിൽ,  അഷ്റഫ് മൊയ്തീൻ, മറ്റു ബന്ധുക്കളായ മുഹമ്മദ് ചെറി, ടി.പി ശുഹൈബ്, അബ്ദുൽ ഗനി തുടങ്ങിയവർ ആശംസ അർപ്പിച്ച്  മിഠായി വിതരണത്തോടെയാണ് സംഗമം അവസാനിപ്പിച്ചത്. എല്ലാ വർഷവും കുട്ടികളുടെ പരിപാടികൾ വെക്കാറുണ്ട് - മാത്രമല്ല പെരുന്നാളിന് ഒന്നിച്ച് തക്ബീർ ചെല്ലി  ഈദ് ഗാഹിൽ പങ്കെടുക്കുന്നതും ഈ പ്രാവശ്യമില്ലായിരുന്നു.

Latest News