സെഞ്ചുറിക്കരികെ ശഫാലി വീണു

ബ്രിസ്റ്റള്‍ - അരങ്ങേറ്റത്തില്‍ സെഞ്ചുറിയെന്ന അത്യുജ്വല നേട്ടം കൈയെത്തും അരികെ ശഫാലി വര്‍മക്ക് നഷ്ടപ്പെട്ടു. ഇംഗ്ലണ്ടിനെതിരായ വനിതാ ക്രിക്കറ്റ് ടെസ്റ്റില്‍ ഓപണര്‍ 96 ന് പുറത്തായി. ബൗണ്ടറിയിലൂടെ സെഞ്ചുറി പൂര്‍ത്തിയാക്കാനുള്ള ശ്രമത്തിനിടെയാണ് മിഡോഫില്‍ പിടികൊടുത്തത്. ഒമ്പതിന് 396 ല്‍ ഡിക്ലയര്‍ ചെയ്ത ഇംഗ്ലണ്ടിനെതിരെ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തില്‍ 178 റണ്‍സെടുത്തു. സ്മൃതി മന്ദാന സെഞ്ചുറിയിലേക്ക് നീങ്ങുകയാണ്. 
ഇംഗ്ലണ്ട് നായിക ഹെതര്‍ നൈറ്റിനും അഞ്ച് റണ്‍സരികെ സെഞ്ചുറി നഷ്ടപ്പെട്ടിരുന്നു. അരങ്ങേറ്റ സ്പിന്നര്‍ സ്‌നേഹ് റാണ നാലു വിക്കറ്റെടുത്തു.
 

Latest News