Sorry, you need to enable JavaScript to visit this website.

വാക്‌സിനെടുത്താലും വിമാനം വന്നാലും തിരിച്ചു പറക്കാൻ സൗദി പ്രവാസിക്ക് കടമ്പകളേറെ

വാക്‌സിനെടുത്ത് സൗദിയിലേക്ക് തിരിച്ച് പറക്കാൻ കാത്തിരിക്കുന്ന പ്രവാസികൾക്കു മുമ്പിലും കടമ്പകളേറെയുണ്ട് എന്നാണ് സൂചനകൾ വരുന്നത്. തങ്ങളുടെ വാക്‌സിനേഷൻ സർട്ടിഫിക്കറ്റുകൾ തവക്കൽനാ ആപ്ലിക്കേഷനിൽ
അപ്‌ഡേറ്റ് ചെയ്യുന്നതിനാണ് പല പ്രവാസികളും പ്രയാസം നേരിടുന്നത്. നാട്ടിലെത്തിയ ശേഷം നിശ്ചിത സമയ പരിധി പിന്നിട്ടാൽ സൗദിയിൽ ഉപയോഗിച്ചിരുന്ന മൊബൈൽ നമ്പറിന്റെ സേവനം ലഭ്യമാകാത്തതാണ് പ്രവാസികളെ കുഴക്കുന്നത്.
അബ്ഷിർ, തവക്കൽനാ തുടങ്ങിയ അപ്ലിക്കേഷനുകൾ തുറക്കുമ്പോൾ ഓരോരുത്തരും നേരത്തെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്കാണ് ഒ.ടി.പി വരിക. ഈ മൊബൈൽ സേവനം ലഭ്യമാകാത്തവർക്കാവട്ടെ തങ്ങളുടെ അബ്ഷിറും, തവക്കൽനായുമടക്കം പല ആപ്ലിക്കേഷനും തുറക്കാൻ പറ്റാത്ത സ്ഥിതിയാണ്.
എൻ.ആർ.ഐ അക്കൗണ്ടുകളിൽ സൗദിയിലെ നമ്പർ നൽകിയവർക്കും ഇതേ പ്രയാസം നേരിടുന്നുണ്ട്. ഓൺലൈൻ ബാങ്കിംഗ് സേവനങ്ങൾക്കു വരേണ്ട ഒ.ടി.പിയും ഇത്തരം സേവനം റദ്ദാക്കപ്പെട്ട മൊബൈൽ നമ്പറുടമകൾക്ക് ലഭ്യമാകുന്നില്ല.

നേരത്തെ പ്രവാസി വാക്‌സിനേഷന് പാസ്‌പോർട്ട് നമ്പറിൽ റജിസ്റ്റർ ചെയ്യാനുള്ള സൗകര്യമില്ലാത്തതിനാൽ മടിച്ചു നിന്നവരൊക്കെ ഇപ്പോൾ ആ സൗകര്യമായതോടെ വാക്‌സിനെടുത്തെങ്കിലും തിരിച്ചു പറക്കാനുള്ള
ശ്രമങ്ങളിലാണ്. അങ്ങനെ വാക്‌സിനെടുത്തവർ തവക്കൽനായിൽ വാക്‌സിനേഷൻ സർട്ടിഫിക്കറ്റുകൾ അപ്ലോഡ് ചെയ്യുന്നതോടെ സൗദിയിലെത്തിയാൽ അവർക്ക് ഇൻസ്റ്റിറ്റിയൂഷനൽ ക്വാറന്റൈൻ നിർബ്ബന്ധമില്ല, 


ഒന്നര ലക്ഷം രൂപ വരെ മുടക്കി മറ്റു രാജ്യങ്ങളിൽ രണ്ടാഴ്ച ക്വാറന്റൈൻ ഇരുന്നെങ്കിലും സൗദിയിൽ എത്താൻ കാത്തിരിക്കുന്ന വാക്‌സിനെടുത്ത പ്രവാസികൾ പലരും സൗദിയിലെത്തിയാലും തവക്കൽനായിൽ സർട്ടിഫിക്കറ്റ് അപ്‌ഡേറ്റ് ചെയ്യാനാവാത്തതിനാൽ അമ്പതിനായിരത്തോളം രൂപ മുടക്കി വീണ്ടും ഒരാഴ്ച ക്വാറന്റൈൻ ഇരിക്കേണ്ട സാഹചര്യമുണ്ടായേക്കും. മൊബൈൽ നമ്പർ സർവ്വീസ് റദ്ദാക്കപ്പെട്ടതിനാൽ അബ്ഷിർ, തവക്കൽനാ സേവനങ്ങൾ ലഭിക്കാത്ത സ്ഥിതിക്ക് പരിഹാരമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് പ്രവാസികൾ. 

മൊബൈൽ നമ്പറുകൾ സർവ്വീസ് പുനസ്ഥാപിച്ചു കിട്ടാൻ ഓൺലൈനിൽ ബന്ധപ്പെടുമ്പോഴും 
രജിസ്‌ട്രേഷനുവേണ്ടി അതേ നമ്പറിലേക്ക് ഒ.ടി.പി വരികയാണ് പതിവ്. നാട്ടിലുള്ള പ്രവാസികൾക്ക് മൊബൈൽ സേവനദാതാക്കളുടെ കസ്റ്റമർ കെയർ നമ്പറുകളിലേക്ക് വിളിക്കാനും സാധ്യമല്ലാത്തതിനാൽ അടിയന്തിര പരിഹാരം തേടി പലരും ട്വിറ്റർ വഴിയും മെയിൽ വഴിയും ബന്ധപ്പെട്ടു വരികയാണ്. അബ്ഷിർ, തവക്കൽനാ ആപ്പുകൾ
യൂസർനെയിമും, പാസ്‌വേർഡും നൽകി തുറക്കുമ്പോൾ മൊബൈൽ നമ്പറിലേക്ക് നൽകുന്ന ഒ.ടി.പി അതാത് ആപ്പുകളിൽ റെജിസ്റ്റർ ചെയ്ത ഇ മെയിലിലേക്ക് ലഭ്യമായാലും ഏറെ പരിഹാരമാകും.


 

Latest News