ജാതി വിദ്വേഷം വിളമ്പി; ക്ഷമ ചോദിച്ചെങ്കിലും നടിക്കെതിരെ കേസ്

ഹാന്‍സി- ജാതി വിദ്വേഷ പരാമര്‍ശം നടത്തിയ നടി മുന്‍മുന്‍ ദത്തിക്കെതിരെ ഹരിയാനയില്‍ കേസെടുത്തു. താരക് മേത്ത കാ ഊലത്ത് ചഷ്മയില്‍ ബബിത അയ്യറായി അഭിനയിച്ച നടി മേക്കപ്പ് വീഡിയോയില്‍ നടത്തിയ പരാമര്‍ശമാണ് വിവാദമായത്.
ഹരിയാനയിലെ പട്ടണമായ ഹാന്‍സിയില്‍ പട്ടികജാതി,പട്ടികവര്‍ഗ (അതിക്രമങ്ങള്‍ തടയല്‍) നിയമപ്രകാരമാണ് എഫ്.ഐ.ആര്‍ ഫയല്‍ ചെയ്തത്.

പ്രസിഡന്റ് ബൈഡന്‍ മാസ്‌ക് ഊരി; അമേരിക്ക മഹാമാരിക്ക് മുമ്പത്ത ജീവിതത്തിലേക്ക്


ദലിതുകളുടെ മനുഷ്യാവകാശങ്ങള്‍ക്കായുള്ള നാഷണല്‍ അലയന്‍സ്  കണ്‍വീനര്‍ രജത് കല്‍സനാണ് നടി വിവാദം പരാമര്‍ശം നടത്തിയതിന്റെ വീഡിയോ സിഡി സഹിതം പോലീസില്‍ പരാതി നല്‍കിയത്.  കേസ് ഫയല്‍ ചെയ്തതായും അന്വേഷണം ആരംഭിച്ചതായും ഹാന്‍സ് പോലീസ് സൂപ്രണ്ട് നിതിക ഗഹ്‌ലൗത്ത് പറഞ്ഞു.

https://www.malayalamnewsdaily.com/sites/default/files/2021/05/14/munmun1.jpg
താന്‍ സുന്ദരിയാകാന്‍ ആഗ്രഹിക്കുന്നുവെന്നും അങ്ങനെയാകാന്‍ ആഗ്രഹിക്കുന്നില്ലെന്നുമാണ്  പ്രത്യേക ജാതിയെ സൂചിപ്പിക്കുന്ന പദം ഉപയോഗിച്ചുകൊണ്ട് മുന്‍മുന്‍ പറഞ്ഞത്.
 സോഷ്യല്‍ മീഡിയയിലെ വന്‍വിമര്‍ശം ഉയര്‍ന്നതിനെ തുടര്‍ന്ന് വീഡിയോ നീക്കം ചെയ്ത്  നടി ക്ഷമാപണം നടത്തിയിരുന്നു. താന്‍ ഉപയോഗിച്ച  വാക്ക് തെറ്റായി വ്യാഖ്യാനിച്ചുവെന്നാണ് ഇന്‍സ്റ്റഗ്രാമില്‍ നല്‍കിയ കുറിപ്പില്‍ ദത്ത വ്യക്തമാക്കിയത്.
ഭാഷയാണ് പ്രശ്‌നമായതെന്നും കാര്യം ബോധ്യപ്പെട്ടയുടന്‍ വീഡിയോ പിന്‍വലിച്ചതായും നടി അവകാശപ്പെട്ടു.

 

Latest News