Sorry, you need to enable JavaScript to visit this website.

പ്രസിഡന്റ് ബൈഡന്‍ മാസ്‌ക് ഊരി; അമേരിക്ക മഹാമാരിക്ക് മുമ്പത്തെ ജീവിതത്തിലേക്ക്

വാഷിംഗ്ടണ്‍- അമേരിക്കക്ക് ഇത്് മികച്ച ദിവസമാണെന്ന് പ്രഖ്യാപിച്ചുകൊണ്ട് പ്രസിഡന്റ് ജോ ബൈഡന്‍ മാസ്‌ക് ഒഴിവാക്കി. ഓവല്‍ ഓഫീസില്‍ റിപ്പബ്ലിക്കന്‍ ജനപ്രതിനിധികളോടൊപ്പമാണ് ബൈഡന്‍ കോവിഡ് മാസ്‌ക് മാറ്റിയത്. കുത്തിവെപ്പെടുത്തവര്‍ക്ക് മിക്ക സ്ഥലങ്ങളിലും മാസ്‌ക് ഒഴിവാക്കാമെന്ന് യു.എസ് അധികൃതര്‍ അറിയിച്ചു.
അതേസമയം, ബസുകള്‍, വിമാനങ്ങള്‍, ആശുപത്രികള്‍ എന്നിവപോലുള്ള തിരക്കേറിയ സ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കണമെന്ന നിര്‍ദേശം നിലനില്‍ക്കുന്നുണ്ട്.
പൂര്‍ണമായും പ്രതിരോധ കുത്തിവെപ്പ് എടുത്തവര്‍ക്ക് നിയന്ത്രണങ്ങള്‍ ലഘൂകരിക്കണമെന്ന  സമ്മര്‍ദത്തിനു പിന്നാലെയാണ് ബൈഡന്‍ ഭരണകൂടത്തിന്റെ തീരുമാനം.  
അമേരിക്കക്കാര്‍ മഹാമാരിക്കു മുമ്പത്തെ ജീവിതത്തിലേക്ക് മടങ്ങുകയാണെന്ന സൂചന നല്‍കി രാജ്യത്തെ സ്‌കൂളുകള്‍ വീണ്ടും തുറക്കണമെന്ന ആവശ്യവുമായി
17 ലക്ഷം അംഗങ്ങളുള്ള അമേരിക്കന്‍ ഫെഡറേഷന്‍ ഓഫ് ടീച്ചേഴ്‌സ് ലേബര്‍ യൂണിയന്റെ പ്രസിഡന്റും രംഗത്തുവന്നിട്ടുണ്ട്.

ജാതി വിദ്വേഷം വിളമ്പി; ക്ഷമ ചോദിച്ചെങ്കിലും നടിക്കെതിരെ കേസ്

Latest News