അമിത് ഷായെ കാണാനില്ല; ദല്‍ഹി പോലീസില്‍ പരാതി

ന്യൂദല്‍ഹി- രാജ്യം കോവിഡ് മഹാമാരി നേരിടുമ്പോള്‍ ആഭ്യന്തര മന്ത്രി അമിത് ഷായെ കാണാനില്ലെന്ന്  കോണ്‍ഗ്രസ് വിദ്യാര്‍ഥി സംഘടനയായ നാഷണല്‍ സ്റ്റുഡന്റ്‌സ് യൂനിയന്‍ ഓഫ് ഇന്ത്യ (എന്‍.എസ്.യു.ഐ) ദല്‍ഹി പോലീസില്‍ പരാതി നല്‍കി. അമിത് ഷായെ കാണാനില്ലെന്ന് കാണിച്ച് എന്‍.എസ്.യു.ഐ ജനറല്‍ സെക്രട്ടറി നാഗേഷ് കരിയപ്പ പാര്‍ലമെന്റ് സ്ട്രീറ്റ് പോലീസ് സ്‌റ്റേഷനിലാണ് പരാതി നല്‍കിയത്.
രാഷ്ട്രീയ നേതാക്കള്‍ രാജ്യത്തെ സേവിക്കുകയാണ് വേണ്ടതെന്നും ഒളിച്ചോടുകയല്ലെന്നും നാഗേഷ് കരിയപ്പ പറഞ്ഞു.
രാജ്യത്തെ പൗരന്മാര്‍ മഹാമാരിയുടെ പ്രതിസന്ധി നേരിടുമ്പോള്‍ സര്‍ക്കാരിനോടും ബി.ജെ.പിയോടും ഉത്തരവാദിത്തമുണ്ടായാല്‍ പോരാ രാജ്യത്തെ ജനങ്ങളോടും വേണമെന്ന് അദ്ദേഹം പറഞ്ഞു.
2013വരെ രാഷ്ട്രീയ നേതാക്കള്‍ക്ക് ജനങ്ങളോട് കടപ്പാട് ഉണ്ടായിരുന്നുവെങ്കിലും 2014 ല്‍ ബി.ജെ.പി അധികാരത്തിലേറിയതു മുതല്‍ അത് നഷ്ടമായെന്ന് എന്‍.എസ്.യു.ഐ ദേശീയ ജനറല്‍ സെക്രട്ടറിയും മാധ്യമ വിഭാഗം ഇന്‍ചാര്‍ജുമായ ലോകേഷ് ചുഗ് പറഞ്ഞു.

ഫലസ്തീനികളില്‍ സമ്മര്‍ദവുമായി അമേരിക്ക; റോക്കറ്റാക്രമണം നിര്‍ത്തണം
വാക്‌സിന്‍ കുത്തിവെച്ചാല്‍ ലോട്ടറി; സമ്മാനം പത്ത് ലക്ഷം ഡോളര്‍

Latest News