ഫലസ്തീനികളില്‍ സമ്മര്‍ദവുമായി അമേരിക്ക; റോക്കറ്റാക്രമണം നിര്‍ത്തണം

ഗാസയിലെ അല്‍ ശുരൂഖ് ടവറില്‍ ഇസ്രായില്‍ ബോംബിട്ടപ്പോള്‍.

വാഷിംഗ്ടണ്‍- ഫലസ്തീന്‍ പ്രദേശങ്ങളില്‍ ഇസ്രായില്‍ അതിക്രമം തുടരുന്നതിനിടെ യു.എസ് വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കെന്‍ ഫലസ്തീന്‍ പ്രസിഡന്റ് മഹ്്മൂദ് അബ്ബാസിനെ ഫോണില്‍ വിളിച്ചു.
റോക്കറ്റാക്രമണം അവസാനിപ്പിക്കാന്‍ അഭ്യര്‍ഥിച്ചതായി ആന്റണി ബ്ലിങ്കെന്‍ പറഞ്ഞു.  ജറൂസലം, വെസ്റ്റ് ബാങ്ക്, ഗാസ എന്നിവിടങ്ങളിലെ സ്ഥിതിഗതികളെ കുറിച്ച് പ്രസിഡന്റ് അബ്ബാസിനോട് സംസാരിച്ചുവെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. ജീവനുകള്‍ നഷ്ടമായതില്‍ അനുശോചനം പ്രകടിപ്പിച്ചു. റോക്കറ്റ് ആക്രമണം അവസാനിപ്പിക്കാനും സംഘര്‍ഷം കുറയ്ക്കുന്നതിനും അഭ്യര്‍ഥിച്ചു-അദ്ദേഹം പറഞ്ഞു.

 

Latest News