Sorry, you need to enable JavaScript to visit this website.

സ്മിത്ത് ഐ.പി.എല്ലില്‍ തുടരുന്നതെന്തിന്? -ടയ്‌ലര്‍

മെല്‍ബണ്‍ - ഇന്ത്യയില്‍ കോവിഡ് സാഹചര്യം വഷളാവുകയും ഐ.പി.എല്‍ കഴിഞ്ഞ ശേഷം നാട്ടിലേക്ക് മടങ്ങുക പ്രയാസമാവുകയും ചെയ്തിട്ടും 14 ഓസ്‌ട്രേലിയന്‍ കളിക്കാര്‍ തുടരുന്നത് അദ്ഭുതപ്പെടുത്തിയെന്ന് മുന്‍ നായകന്‍ മാര്‍ക്ക് ടയ്‌ലര്‍. ദേശീയ ടീമിനൊപ്പം കളിക്കുമ്പോള്‍ ചെറിയ വെല്ലുവിളി ഉണ്ടാവുമ്പോള്‍ പോലും നാട്ടിലേക്ക് മടങ്ങുന്നവരാണ് ഓസ്‌ട്രേലിയന്‍ കളിക്കാര്‍. ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ റദ്ദാക്കുന്നതിന് മുമ്പ് മൂന്ന് കളിക്കാര്‍ മാത്രമാണ് മടങ്ങിയത്. 14 കളിക്കാരും ഏതാനും കോ്ച്ചുമാരും കമന്റേറ്റര്‍മാരും ഇന്ത്യയില്‍ തന്നെ തങ്ങുകയാണ്.
സ്റ്റീവ് സ്മിത്തിനെ പോലുള്ളവര്‍ എന്തിനാണ് ഐ.പി.എല്ലില്‍ തുടരുന്നതെന്ന് മനസ്സിലാവുന്നില്ലെന്ന് ടയ്‌ലര്‍ പറഞ്ഞു. വലിയ തുകയുടെ കരാര്‍ പോലും സ്മിത്തിന് ഇല്ല. പാറ്റ് കമിന്‍സിനെ പോലുള്ളവര്‍ക്ക് വലിയ തുകയുടെ കരാറുണ്ട്. ആറാഴ്ച കളിച്ച് ഇത്ര തുക കിട്ടുന്നത് വലിയ കാര്യം തന്നെ. എന്നാല്‍ ദല്‍ഹി കാപിറ്റല്‍സുമായി സ്റ്റീവ് സ്മിത്തിനുള്ളത് വെറും മൂന്നര ലക്ഷം ഓസ്‌ട്രേലിയന്‍ ഡോളറിന്റെ കരാറാണ്. സ്മിത്തിനെ പോലുള്ള കളിക്കാരന് നിസ്സാരമായ തുകയാണ് ഇത്. എന്നിട്ടും സ്മിത്ത് ഐ.പി.എല്ലില്‍ തുടരുന്നത് അദ്ഭുതപ്പെടുത്തി. ടൂര്‍ണമെന്റ് കഴിഞ്ഞയുടന്‍ ചാര്‍ട്ടേഡ് വിമാനം ഏര്‍പ്പെടുത്തി ക്രിക്കറ്റ് ഓസ്‌ട്രേലിയ തങ്ങളെ തിരിച്ചു കൊണ്ടുപോവണമെന്ന ക്രിസ് ലിന്നിനെ പ്രസ്താവനയെ ടയ്‌ലര്‍ കളിയാക്കി. ഓരോ കളിക്കാരന്റെയും ഐ.പി.എല്ലില്‍ കരാറിന്റെ പത്തു ശതമാനം ക്രിക്കറ്റ് ഓസ്‌ട്രേലിയക്ക് കിട്ടുന്നുവെന്നാണ് ഇതിന് ലിന്‍ ന്യായം പറഞ്ഞത്. ഐ.പി.എല്ലില്‍ കളിക്കാന്‍ പാകത്തില്‍ ഒരു കളിക്കാരനെ വളര്‍ത്തിയെടുത്തതിന് കിട്ടുന്ന പ്രതിഫലമാണ് ഇതെന്ന് ടയ്‌ലര്‍ ചൂണ്ടിക്കാട്ടി. 
റിക്കി പോണ്ടിംഗും ഡേവിഡ് വാണറും ബ്രെറ്റ് ലീയും എന്റെ സുഹൃത്തുക്കളായ ബ്രാഡ് ഹാഡിനും ട്രവര്‍ ബയ്‌ലിസുമൊക്കെ അവിടെ തുടരുകയാണ്. ടൂര്‍ണമെന്റ് പൂര്‍ത്തിയാവുന്നതു വരെ തുടരുമെന്ന് പറഞ്ഞതൊഴിച്ചാല്‍ അവരില്‍ നിന്ന് മറ്റൊന്നും കേട്ടിട്ടില്ല. ജൈവകവചത്തില്‍ അവരൊക്കെ സംതൃപ്തരാണ്. ടൂര്‍ണമെന്റ് കഴിഞ്ഞാല്‍ എന്തു ചെയ്യു്െമന്നതാണ് ചോദ്യം. കളി കഴിഞ്ഞാലുടന്‍ നാട്ടിലേക്ക് മടങ്ങാമെന്നായിരിക്കും ്അവര്‍ ചിന്തിക്കുന്നത് -ടയ്‌ലര്‍ പറഞ്ഞു.
 

Latest News