Sorry, you need to enable JavaScript to visit this website.

കൂറ്റ്‌സീ റോയല്‍സിലേക്ക്, ഡ്യൂസന് തടസ്സം

ന്യൂദല്‍ഹി - പിന്മാറിയ ഇംഗ്ലണ്ട് പെയ്‌സ്ബൗളര്‍ ലിയാം ലിവിംഗ്സ്റ്റനു പകരം ദക്ഷിണാഫ്രിക്കയുടെ ജെറാഡ് കൂറ്റ്‌സി രാജസ്ഥാന്‍ റോയല്‍സില്‍ ചേരും. അതേസമയം രാജസ്ഥാന്‍ റോയല്‍സില്‍ ചേരാനുള്ള ദക്ഷിണാഫ്രിക്കന്‍ ബാറ്റര്‍ റാസി വാന്‍ഡര്‍ഡ്യൂസന്റെ ശ്രമങ്ങള്‍ക്ക് തടസ്സം. വാന്‍ഡര്‍ഡ്യൂസന് ഇന്ത്യയിലേക്ക് വിസ ലഭിച്ചെങ്കിലും ഐ.പി.എല്ലില്‍ കളിക്കാന്‍ ക്രിക്കറ്റ് സൗത്താഫ്രിക്കയുടെ അനുമതി ലഭിച്ചില്ല. ബെന്‍ സ്റ്റോക്‌സിനു പകരമാണ് വാന്‍ഡര്‍ഡ്യൂസനെ രാജസ്ഥാന്‍ റോയല്‍സ് വല വീശിയത്. എന്നാല്‍ പരിക്കുണ്ടെന്നതിനാല്‍ ദക്ഷിണാഫ്രിക്കന്‍ ബോര്‍ഡ് താരത്തിന് അനുമതി നല്‍കിയില്ല. 
ഇരുപതുകാരനായ കൂറ്റ്‌സി ഇന്ത്യയിലെത്തി ക്വാരന്റൈന്‍ പൂര്‍ത്തിയാക്കിക്കഴിഞ്ഞു. ശനിയാഴ്ച ടീമിനൊപ്പം പരിശീലനത്തിന് ഇറങ്ങി. പല കാരണങ്ങളാല്‍ നിരവധി പേര്‍ പിന്മാറിയതോടെ രാജസ്ഥാന്‍ റോയല്‍സിലെ വിദേശ കൡക്കാരുടെ എണ്ണം ഗണ്യമായി കുറഞ്ഞിരുന്നു. ജോസ് ബട്‌ലറും ഡേവിഡ് മില്ലറും ക്രിസ് മോറിസും മുസ്തഫിസുറഹ്്മാനുമണ് അവശേഷിക്കുന്നത്. 
കൂറ്റ്‌സീ ദക്ഷിണാഫ്രിക്കന്‍ ആഭ്യന്തര ക്രിക്കറ്റില്‍ നൈറ്റ്‌സിന്റെ കളിക്കാരനായിരുന്നു രണ്ടു തവണ അണ്ടര്‍-19 ലോകകപ്പ് കളിച്ചിട്ടുണ്ട്. പരിക്കുകള്‍ രാജസ്ഥാനെ തുടക്കം മുതല്‍ വേട്ടയാടുന്നുണ്ട്. ടൂര്‍ണമെന്റ് തുടങ്ങും മുമ്പെ ജോഫ്ര ആര്‍ച്ചറെ നഷ്ടപ്പെട്ടു. ആദ്യ മത്സരത്തിനു ശേഷം ബെന്‍ സ്റ്റോക്‌സിനെയും. ലിവിംഗ്‌സ്റ്റണും ആന്‍ഡ്രൂ ടൈയും കോവിഡ് സാഹചര്യം പേടിച്ച് പിന്മാറി. 

Latest News