ദോഹ- ഖത്തറില്‍ 507,743 പേര്‍ക്ക് കോവിഡ് -19 വാക്സിനുകളുടെ രണ്ട് ഡോസുകളും ലഭിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. അര്‍ഹരായ ജനസംഖ്യയുടെ 22.3 ശതമാനം പേര്‍ ഇപ്പോള്‍ വൈറസിനെതിരെയുള്ള പ്രതിരോധക്കുത്തിവെപ്പെടുത്തിട്ടുണ്ട്.
വാക്‌സിനേഷന്‍ പ്രോഗ്രാം ആരംഭിച്ചതുമുതല്‍ 1,415,761 വാക്‌സിന്‍ ഡോസുകളാണ് നല്‍കിയത്.
പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പ്പറേഷന്റെ 27 ആരോഗ്യ കേന്ദ്രങ്ങള്‍, ഖത്തര്‍ നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററിലെയും ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെയും വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍, ലുസൈലിലും അല്‍ വകറയിലുമുള്ള രണ്ട് ഡ്രൈവ് ത്രൂ വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ എന്നിവ ഉള്‍പ്പെടെ ഖത്തറിലെ 35 ലധികം വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലാണ് ദേശീയ കോവിഡ് -19 വാക്‌സിനേഷന്‍ പ്രോഗ്രാം പുരോഗമിന്നത്.
![]() |
VIDEO കോവിഡ് പോരാളികള്‍ക്ക് ഭക്ഷണവുമായി നടന്‍ സല്‍മാന്‍ ഖാന്റെ വണ്ടി |
കൂടുതല്‍ വാക്‌സിനുകളുടെ ലഭ്യതയും അധിക വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ തുറക്കുന്നതും ഫെബ്രുവരി മുതല്‍ വാക്‌സിനേഷന്‍ പരിപാടിയുടെ വേഗത വര്‍ദ്ധിപ്പിക്കാന്‍ പ്രാപ്തമാക്കി. കഴിഞ്ഞ നാല് ആഴ്ചകളില്‍ ഓരോ ആഴ്ചകളിലും 160,000ല്‍ അധികം ഡോസുകളാണ് നല്‍കിയത്.
കഴിഞ്ഞയാഴ്ച, പൊതുജനാരോഗ്യ മന്ത്രാലയം വാക്‌സിന്‍ യോഗ്യതയ്ക്കുള്ള പ്രായപരിധി 35 വയസ്സായി കുറച്ചിരുന്നു, ഇത് ജനസംഖ്യയുടെ വിശാലമായ വിഭാഗത്തിന് വാക്‌സിനേഷന്‍ നല്‍കാനും കോവിഡില്‍ നിന്ന് പരിരക്ഷിക്കപ്പെടാനും പ്രാപ്തമാക്കി.
മുന്‍ഗണനാ ഗ്രൂപ്പുകളിലെ ആളുകളുടെ ഗണ്യമായ അനുപാതത്തില്‍ ഇപ്പോള്‍ വാക്‌സിനേഷന്‍ നല്‍കിയിട്ടുണ്ട്, 60 വയസ്സിനു മുകളിലുള്ള 84.5 ശതമാനം ആളുകള്‍, 50 വയസ്സിനു മുകളിലുള്ളവരില്‍ 76.6 ശതമാനം ആളുകള്‍, 40 വയസ്സിനു മുകളിലുള്ള 63.9 ശതമാനം ആളുകള്‍ക്ക് കുറഞ്ഞത് ഒരു ഡോസ് വാക്‌സിനെങ്കിലും ലഭിച്ചു
കോവിഡ് വാക്‌സിന്‍ സ്വീകരിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്ത് രജിസ്റ്റര്‍ ചെയ്യാം.
![]() |
ഒരു മണിക്കൂറോളം ആരും തിരിഞ്ഞുനോക്കിയില്ല; വൃദ്ധന്‍ മരിച്ച സംഭവത്തില്‍ കേസെടുത്തു |