മുംബൈ- കോവിഡ് പ്രതിസന്ധി രൂക്ഷമായി തുടരുന്ന മുംബൈയില്‍ പോലീസുകാര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും ഭക്ഷണമെത്തിക്കാന്‍ ബോളിവുഡ് താരം സല്‍മാന്‍ ഖാന്റെ ബീയിംഗ് ഹ്യൂമന്‍ ഫൗണ്ടേഷന്‍ രംഗത്തു. കഴിഞ്ഞ വര്‍ഷം ആരംഭിച്ച ബീയിഗം ഹാംഗ്രി ഫുഡ് ട്രക്കാണ് ഇത്തവണയും കോവിഡ് പോരാട്ടത്തില്‍ മുന്‍നിരയിലുള്ളവര്‍ക്ക് ഭക്ഷണമെത്തിക്കുന്നത്.
ദിവസം അയ്യായിരത്തിലേറെ പേര്‍ക്ക് ഭക്ഷണമെത്തിക്കാന്‍ ഇതുവഴി സാധിക്കുന്നു. ആരോഗ്യ പ്രവര്‍ത്തകര്‍ക്കും പോലീസിനും പുറമെ, പാവങ്ങള്‍ക്കും ഭക്ഷണപ്പൊതികള്‍ നല്‍കുന്നുണ്ട്.
നല്‍കുന്ന ഭക്ഷണത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്താന്‍ സല്‍മാന്‍ ഖാന്‍ നേരിട്ടുതന്നെ പരിശോധന നടത്തി.