Sorry, you need to enable JavaScript to visit this website.

ഗോളി ധീരജ് സിംഗ് ഹീറോ, എഫ്.സി ഗോവക്ക് രണ്ടാം ഡ്രോ

മഡ്ഗാവ് - ഏഷ്യന്‍ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളിലെ രണ്ടാം മത്സരത്തിലും കരുത്തരായ എതിരാളികളെ എഫ്.സി ഗോവ തളച്ചു. ചാമ്പ്യന്‍സ് ലീഗില്‍ കളിക്കുന്ന ആദ്യ ഇന്ത്യന്‍ ടീമായ ഗോവക്ക് ഇതോടെ രണ്ടു കളികളില്‍ രണ്ടു പോയന്റായി. ഗോളി ധീരജ് സിംഗിന്റെ ഉശിരന്‍ പ്രകടനത്തില്‍ യു.എ.ഇയിലെ അല്‍വഹ്ദയെ ഗോവ ഗോള്‍രഹിത സമനിലയില്‍ തളച്ചു. ആദ്യ മത്സരത്തില്‍ ഖത്തറിലെ അല്‍റയ്യാനുമായും ഗോള്‍രഹിത സമനില നേടിയിരുന്നു. 
ഒരിക്കല്‍കൂടി അച്ചടക്കത്തോടെയുള്ള പ്രതിരോധമാണ് ഗോവക്ക് പിന്‍ബലമായത്. ആദ്യ മത്സരത്തില്‍ നിന്ന് വ്യത്യസ്തമായി അവസരം കിട്ടിയപ്പോഴൊക്കെ ഗോവ കയറിക്കളിക്കുകയും ചെയ്തു.
 

Latest News