Sorry, you need to enable JavaScript to visit this website.

കോലി പതിറ്റാണ്ടിന്റെ  ഏകദിന താരം

ലണ്ടന്‍ - ക്രിക്കറ്റിന്റെ ബൈബിള്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന വിസ്ഡന്‍ അല്‍മനാക് മാഗസിന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്്‌ലിയെ പോയ പതിറ്റാണ്ടിലെ മികച്ച ഏകദിന ക്രിക്കറ്റ് കളിക്കാരനായി തെരഞ്ഞെടുത്തു. തുടര്‍ച്ചയായ രണ്ടാം വര്‍ഷവും ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ ബെന്‍ സ്‌റ്റോക്‌സാണ് ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍. ഓസ്‌ട്രേലിയയുടെ ബെത് മൂണിയാണ് മികച്ച വനിതാ താരം. 
ഏകദിന ക്രിക്കറ്റിന്റെ അമ്പതാം വാര്‍ഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായി അഞ്ച് പതിറ്റാണ്ടില്‍ നിന്ന് അഞ്ച് മികച്ച കളിക്കാരെ വിസ്ഡന്‍ പ്രഖ്യാപിച്ചു. എണ്‍പതുകളിലെ മികച്ച കളിക്കാരന്‍ കപില്‍ദേവും തൊണ്ണൂറുകളിലെ മികച്ച കളിക്കാരന്‍ സചിന്‍ ടെണ്ടുല്‍ക്കറുമാണ്. എഴുപതുകളിലെ മികച്ച കളിക്കാരന്‍ വീവ് റിച്ചാഡ്‌സും രണ്ടായിരത്തിനു ശേഷമുള്ള പതിറ്റാണ്ടിലെ താരം മുത്തയ്യ മുരളീധരനുമാണ്. 
മുപ്പത്തിരണ്ടുകാരനായ കോഹ്്‌ലി 2011 ല്‍ ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമില്‍ അംഗമാണ്. 254 ഏകദിനങ്ങളില്‍ പന്ത്രണ്ടായിരത്തിലേറെ റണ്‍സെടുത്തിട്ടുണ്ട്. കഴിഞ്ഞ പതിറ്റാണ്ടില്‍ 42 സെഞ്ചുറികളുള്‍പ്പെടെ പതിനായിരത്തിലേറെ റണ്‍സടിച്ചു. സചിന്‍ 1998 ല്‍ മാത്രം ഏകദിനത്തില്‍ ഒമ്പത് സെഞ്ചുറികള്‍ നേടി, മറ്റാര്‍ക്കും കഴിയാത്ത നേട്ടം. കപില്‍ദേവിന്റെ നേതൃത്വത്തിലാണ് ഇന്ത്യ 1983 ലെ ലോകകപ്പ് ചാമ്പ്യന്മാരായത്. ആയിരത്തിലേറെ റണ്‍സടിച്ചവരില്‍ ഏറ്റവും മികച്ച റണ്‍റെയ്റ്റ് കപിലിനാണ്. 

Latest News