Sorry, you need to enable JavaScript to visit this website.

ജയിച്ചിട്ടും ചാമ്പ്യന്മാര്‍ പുറത്ത്

പാരിസ് - ക്വാര്‍ട്ടര്‍ ഫൈനല്‍ രണ്ടാം പാദം ജയിക്കുകയും സ്‌കോര്‍ തുല്യമാക്കുകയും ചെയ്തിട്ടും നിലവിലെ ചാമ്പ്യന്മാരായ ബയേണ്‍ മ്യൂണിക് യൂറോപ്യന്‍ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളില്‍ സെമി ഫൈനല്‍ കാണാതെ പുറത്ത്. പി.എസ്.ജിക്കെതിരായ മ്യൂണിക്കിലെ ആദ്യ പാദം 2-3 ന് തോറ്റ ബയേണ്‍ പാരിസില്‍ 1-0 നാണ് ജയിച്ചത്. അതോടെ സ്‌കോര്‍ 3-3 ആയി. എവേ ഗോളില്‍ പി.എസ്.ജി സെമി ഫൈനലിലെത്തി. മാഞ്ചസ്റ്റര്‍ സിറ്റിയോ ബൊറൂസിയ ഡോര്‍ട്മുണ്ടോ ആയിരിക്കും സെമിയില്‍ പി.എസ്.ജിയുടെ എതിരാളികള്‍. 
രണ്ടാം പാദം അവസാന നിമിഷം വരെ ആവേശകരമായിരുന്നു. ബയേണ്‍ ഒരു ഗോള്‍ കൂടി നേടിയിരുന്നുവെങ്കില്‍ കഥ മാറിയേനേ. ഇടവേളക്ക് മുമ്പാണ് ഏക ഗോള്‍ പിറന്നത്. കഴിഞ്ഞ സീസണിലെ ഫൈനലില്‍ ബയേണിനെതിരെ പി.എ്‌സ്.ജിക്കു കളിച്ച എറിക് ചൂപൊ മോടിംഗ് ഏക ഗോള്‍ നേടി. 
പി.എസ്.ജിക്ക് ഏതാനും അവസരങ്ങള്‍ കിട്ടിയെങ്കിലും മുതലാക്കാനായില്ല. രണ്ടു തവണ നെയ്മാറിന്റെ ഷോട്ടുകള്‍ പോസ്റ്റിനിടിച്ചു മടങ്ങി. കീലിയന്‍ എംബാപ്പെയുടെ വേഗം ചെല്‍സി പ്രതിരോധത്തിന് തലവേദന സൃഷ്ടിച്ചെങ്കിലും ഗോള്‍മുഖത്ത് പരിഭ്രാന്തി പരത്താനായില്ല.
 

Latest News