Sorry, you need to enable JavaScript to visit this website.

ബൗളിംഗില്‍ ഹീറോ, ബാറ്റിംഗില്‍ വില്ലന്‍ 

ചെന്നൈ - അഞ്ചു വിക്കറ്റെടുത്ത് മുംബൈ ഇന്ത്യന്‍സിനെ ഓളൗട്ടാക്കാന്‍ സഹായിച്ച ആന്ദ്രെ റസ്സല്‍ ബാറ്റിംഗില്‍ കളി മറന്നു. ഐ.പി.എല്ലില്‍ രണ്ടാം തോല്‍വി ഉറപ്പിച്ച മുംബൈ ഇന്ത്യന്‍സ് 10 റണ്‍സിന് ജയിച്ചു. ആറ് വിക്കറ്റ് ശേഷിക്കെ അവസാന 30 പന്തില്‍ 31 റണ്‍സ് മതിയായിരുന്ന കൊല്‍ക്കത്തയെ ജസ്പ്രീത് ബുംറയും (4-0-28-0) ക്രുനാല്‍ പാണ്ഡ്യയും (4-0-13-1) വരിഞ്ഞുമുറുക്കുകയായിരുന്നു. റസ്സലിന് (15 പന്തില്‍ 9) രണ്ട് ജീവന്‍ കിട്ടിയിട്ടും മുതലാക്കാനായില്ല. ദിനേശ് കാര്‍ത്തികും (11 പന്തില്‍ 8 നോട്ടൗട്ട്) പരുങ്ങി. ഓപണര്‍മാരായ നിതീഷ് റാണയും (57) ശുഭ്മാന്‍ ഗില്ലും (33) ഒമ്പതാം ഓവറില്‍ സ്‌കോര്‍ 72 ലെത്തിച്ച ശേഷമാണ് കൊല്‍ക്കത്ത തകര്‍ന്നത്. സ്‌കോര്‍: മുംബൈ 152, കൊല്‍ക്കത്ത ഏഴിന് 
നേരത്തെ റസ്സല്‍ രണ്ടോവറില്‍ 15 റണ്‍സ് വഴങ്ങിയാണ് അഞ്ചു വിക്കറ്റ് വീഴ്ത്തിയത്. രോഹിത് ശര്‍മയും (32 പന്തില്‍ 43) സൂര്യകുമാര്‍ യാദവും (36 പന്തില്‍ 56) മാത്രമാണ് ബൗളിംഗിനു മേല്‍ ആധിപത്യം പുലര്‍ത്തിയത്. പാറ്റ് കമിന്‍സ് (4-0-24-2), ശാഖിബുല്‍ ഹസന്‍ (4-0-23-1) എന്നിവരും നന്നായി പന്തെറിഞ്ഞു.
 

Latest News