ഇതാണോ മറഡോണ; പ്രതിമ വിവാദത്തില്‍ 

കൊല്‍ക്കത്ത- ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണയുടെ വെങ്കല പ്രതിമ വിവാദത്തില്‍. കൊല്‍ക്കത്തയില്‍ ചാരിറ്റി പരിപാടിയില്‍ മറോഡണ തന്നെ അനാഛാദനം ചെയ്ത 12 അടി ഉയരമുള്ള പ്രതിമ മറഡോണയുടെ പ്രതിമ ആയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി സമൂഹ മാധ്യമങ്ങളില്‍ പരക്കെ പ്രതികരണം.


ഒരു കൈയില്‍ ലോകകപ്പുമായി നില്‍ക്കുന്ന മറഡോണയുടെ ചെറുപ്പ കാലമാണ് ശില്‍പി ആവിഷ്‌കരിച്ചതെങ്കിലും അതിനു മറ്റു പലരോടുമാണ് സാമ്യമാണെന്നാണ് ആരാധകര്‍ കണ്ടെത്തിയിരിക്കുന്നത്. 


ഫുട്‌ബോള്‍ കോച്ച് റോയ് ഹോഡ്‌സണ്‍, ഗായിക സൂസന്‍ ബോയ്‌ലെ തുടങ്ങി പലരുമായും സാമ്യമുണ്ടെന്നാണ് ആരാധകര്‍ ട്വിറ്ററിലും മറ്റും അഭിപ്രായപ്പെട്ടത്.

Latest News