Sorry, you need to enable JavaScript to visit this website.

ഭോപ്പാല്‍ സായ് സെന്ററില്‍ 33 പേര്‍ക്ക് കോവിഡ്

ഭോപ്പാല്‍ - മുപ്പതിലേറെ അത്‌ലറ്റുകള്‍ക്ക് കോവിഡ് ബാധിച്ചതോടെ സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഭോപ്പാല്‍ സെന്ററിന്റെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തി വെച്ചു. ജൂഡൊ കളിക്കാരാണ് രോഗബാധിതരിലേറെയും. ബോക്‌സര്‍മാര്‍, ഹോക്കി താരങ്ങള്‍, ട്രാക്ക് ആന്റ് ഫീല്‍ഡ് അത്‌ലറ്റുകള്‍ എന്നിവരുമുണ്ട്. ഇരുനൂറ്റമ്പതിലേറെ ടെസ്റ്റാണ് നടത്തിയത്. 18 പുരുഷന്മാര്‍ക്കും 15 വനിതകള്‍ക്കും രോഗം സ്ഥിരീകരിച്ചു. പട്യാല സെന്ററിലെ 26 പേര്‍ക്കും ബംഗളൂരു സെന്ററിലെ നാലു പേര്‍ക്കും നേരത്തെ കൊറോണ കണ്ടെത്തിയിരുന്നു. ദേശീയ ബോക്‌സിംഗ് കോച്ച് സി.എ കട്ടപ്പയും കോവിഡ് ബാധിതരിലുണ്ട്. 
കിര്‍ഗിസ്ഥാനില്‍ ഒളിംപിക് യോഗ്യതാ റൗണ്ടില്‍ പങ്കെടുക്കാനെത്തിയ ഇന്ത്യന്‍ ജൂഡൊ കളിക്കാരില്‍ ചിലര്‍ക്കും കോവിഡ് ബാധിച്ചു. തുടര്‍ന്ന് ടീം പിന്മാറി. 

Latest News