പാക്കിസ്ഥാന് ഫുട്‌ബോള്‍ വിലക്ക്‌

കറാച്ചി - ഫുട്‌ബോള്‍ ഭരണത്തില്‍ ബാഹ്യ ഇടപെടലുണ്ടെന്ന് കണ്ടെത്തിയ സാഹചര്യത്തില്‍ പാക്കിസ്ഥാനെ ഫിഫ സസ്‌പെന്റ് ചെയ്തു. പാക്കിസ്ഥാന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ (പി.എഫ്.എഫ്) 2019 മുതല്‍ ഭരിക്കുന്നത് ഫിഫ ചുമതലപ്പെടുത്തിയ കമ്മിറ്റിയാണ്. എന്നാല്‍ തെരഞ്ഞെടുക്കപ്പെട്ടതെന്ന് അവകാശപ്പെട്ട പുതിയ കമ്മിറ്റി കഴിഞ്ഞയാഴ്ച ലാഹോറിലെ ഓഫീസ് പിടിച്ചെടുത്തിരുന്നു. 
ഫിഫ സസ്‌പെന്റ് ചെയ്തതോടെ പാക്കിസ്ഥാന്‍ ടീമിനോ അവിടുത്തെ ക്ലബ്ബുകള്‍ക്കോ ഔദ്യോഗിക മത്സരങ്ങളില്‍ പങ്കെടുക്കാന്‍ സാധിക്കില്ല. പാക്കിസ്ഥാന് ഫിഫ ഡവലപ്‌മെന്റ് ഫണ്ടും ലഭിക്കില്ല. വര്‍ഷം പന്ത്രണ്ടരക്കോടി ഡോളറാണ് പാക്കിസ്ഥാന് ലഭിച്ചു കൊണ്ടിരുന്നത്. അറുപതുകളിലും എഴുപതുകളിലും പാക്കിസ്ഥാന് ശക്തമായ ടീമുണ്ടായിരുന്നു. ഇപ്പോള്‍ ഫിഫ റാങ്കിംഗില്‍ 210 ടീമുകളില്‍ ഇരുനൂറാം സ്ഥാനത്താണ്. മുമ്പ് രണ്ടു തവണ പാക്കിസ്ഥാന്‍ ഫിഫ സസ്‌പെന്‍ഷന്‍ നേരിട്ടിരുന്നു. 

Latest News