മാരക്കാനാ സ്റ്റേഡിയത്തിന് പെലെയുടെ പേര് നല്‍കില്ല

റിയോഡിജനീറോ - ബ്രസീലിലെ ഐതിഹാസികമായ മാരക്കാനാ സ്‌റ്റേഡിയത്തിന് ഫുട്‌ബോള്‍ മാന്ത്രികന്‍ പെലെയുടെ പേര് നല്‍കാനുള്ള നീക്കം റിയോഡിജനീറോ പ്രാദേശിക ഭരണകൂടം ഉപേക്ഷിച്ചു. മൂന്നു തവണ ലോക ചാമ്പ്യനായ പെലെയെ ആദരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് മാരക്കാനായുടെ പേര് മാറ്റാന്‍ നീക്കമുണ്ടായത്. എന്നാല്‍ മാരക്കാനാ എന്നും മാരക്കാനാ തന്നെയായി നില്‍ക്കട്ടെയെന്ന് ബില്‍ പിന്‍വലിച്ച് സ്പീക്കര്‍ ആന്ദ്രെ സെസിലിയാനൊ പറഞ്ഞു. 1950 ലെയും 2014 ലെയും ലോകകപ്പുകളിലെ സുപ്രധാന മത്സരങ്ങളുടെ വേദിയായിരുന്നു മാരക്കാനാ. 2016 ലെ റിയൊ ഒളിംപിക്‌സിന്റെ ഉദ്ഘാടന, സമാപനച്ചടങ്ങുകള്‍ അരങ്ങേറിയതും ഇവിടെ തന്നെ.   

Latest News