വനിതകള്‍ക്കും ക്ലബ് ടൂര്‍ണമെന്റ്‌

ക്വാലാലംപൂര്‍ - വനിതകളുടെ ഏഷ്യന്‍ ചാമ്പ്യന്‍സ് ലീഗ് 2023 ല്‍ ആരംഭിക്കാന്‍ ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍ തീരുമാനിച്ചു. വന്‍കരയില്‍ വനിതാ ഫുട്‌ബോളിന് ഉത്തേജനം പകരാന്‍ ടൂര്‍ണമെന്റിന് സാധിക്കുമെന്നാണ് എ.എഫ്.സി കരുതുന്നത്. 
ഏഷ്യയിലെ വനിതാ ടീമുകള്‍ പുരുഷ ടീമുകളെ അപേക്ഷിച്ച് ശക്തമാണ്. ഒരു ഏഷ്യന്‍ പുരുഷ ടീമിനും ഇതുവരെ ലോകകപ്പ് നേടാന്‍ സാധിച്ചി്ട്ടില്ല. എന്നാല്‍ ജപ്പാന്‍ 2011 ല്‍ വനിതാ ലോകകപ്പ് ചാമ്പ്യന്മാരായി. ഓസ്‌ട്രേലിയ, ചൈന എന്നീ രാജ്യങ്ങള്‍ക്കും കരുത്തുറ്റ ടീമുകളുണ്ട്. 2019 ലൊഴികെ ഏഷ്യന്‍ ടീമുകളില്ലാതെ വനിതാ ലോകകപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനല്‍ അരങ്ങേറിയിട്ടില്ല. എന്നാല്‍ ക്ലബ് തലത്തില്‍ ഏഷ്യയില്‍ വനിതാ ഫുട്‌ബോള്‍ ഏറെ പിന്നിലാണ്. 
പുരുഷന്മാരുടെ ഏഷ്യന്‍ ചാമ്പ്യന്‍സ് ലീഗില്‍ നാല്‍പതോളം ക്ലബ്ബുകള്‍ പങ്കെടുക്കുന്നുണ്ട്. 2001 ലാണ് യൂറോപ്പില്‍ വനിതാ ക്ലബ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ആരംഭിച്ചത്. 

Latest News