Sorry, you need to enable JavaScript to visit this website.

മോഡിയുടെ ശരണം വിളി; ഫേസ്ബുക്ക് പോസ്റ്റുമായി സന്തോഷ് പണ്ഡിറ്റ്

  പ്രധാന മന്ത്രി കേരളത്തിൽ നടത്തിയ തെരഞ്ഞെടുപ്പ് പ്രസംഗത്തിന്‍റെ  തുടക്കത്തിൽ സ്വാമിയേ ശരണം അയ്യപ്പ എന്ന് വിളിച്ച് പ്രസംഗം തുടങ്ങിയത് ചർച്ചയായിരുന്നു.  ഈ വിഷയത്തിൽ ഫേസ് ബുക്കിലൂടെ പ്രതികരിച്ചിരിക്കയാണ് സിനിമ താരം സന്തോഷ് പണ്ഡിറ്റ്.

ഫേസ് കുറിപ്പ് വായിക്കാം

https://www.malayalamnewsdaily.com/sites/default/files/2021/04/03/santhosh.jpg

പ്രധാനമന്ത്രി നരേന്ദ്ര മോദി ജി കഴിഞ്ഞ ദിവസം കേരളത്തിൽ നടത്തിയ പ്രസംഗത്തിന്റെ തുടകത്തിൽ “സ്വാമിയെ ശരണം അയ്യപ്പ” എന്ന് പറഞ്ഞു എന്നതിന്റെ പേരിൽ SDPI ഏതോ നേതാവ് പരാതി കൊടുക്കുകയും , മറ്റു ചിലർ വിമർശിക്കുന്നതും ശ്രദ്ധയിൽ പെട്ടു . “സ്വാമിയേ ശരണം അയ്യപ്പ” എന്ന പദം കേട്ടാൽ ഹൈന്ദവർ പഴയ കാര്യങ്ങളെല്ലാം ഓര്ക്കുമെന്നും , എല്ലാം മറന്നു ഇത്തവണ ബിജെപി ക്കു വോട്ട് ചെയ്യും എന്നൊക്കെയാണ് പലരുടെയും പേടി .(പിന്നെ പാക്കിസ്ഥാനിലോ, ബംഗ്ലാദേശിലൊ പോയാണോ ശരണം വിളിക്കേണ്ടത്?) ഈ പേടിയിൽ ഒരു കഥയും ഇല്ല എന്നാണു എനിക്ക് തോന്നിയത് . ഒന്ന് ശരണം വിളിച്ചാൽ തകരുന്നതാണോ ഈ മതസൗഹാർദ്ദം? ശരണം വിളി എങ്ങനെ വോട്ട് ആകാനാണ് ? ശബരിമല ക്ഷേത്രം എല്ലാം മതക്കാരും വന്നുപോകുന്ന മതേതര ക്ഷേത്രമല്ലെ ? എങ്കിൽ “സ്വാമിയെ ശരണം അയ്യപ്പ ” എന്ന് കേൾക്കുമ്പോൾ ഒരു മതക്കാർ എല്ലാം വോട്ട് ചെയ്യുന്നതിനിടെ ലോജിക് എന്ത് ? ജാതിമത ഭേദമന്യേ ഏവരും ആരാധിക്കുന്ന ശക്തിയാണ് മലയാളികള്‍ക്ക് അയ്യപ്പ സ്വാമി . അയ്യപ്പ ദര്‍ശനത്തിന് മുമ്പ് വാവരെ തൊഴുതിട്ടാണ് വിശ്വാസികള്‍ പോകുന്നത്. മതസൗഹാര്‍ദ്ദത്തിന്‍റെ പ്രതീകമാണ് അയ്യപ്പനും ശബരിമലയും.. വിവാദം ഉണ്ടാകുന്നവരും , പരാതി കൊടുത്തവരും ഈ കാര്യം മറക്കരുത് . മോദി ജി ഒരു വിശ്വാസിയാണ്, ഹിന്ദുവും ആണ്. അദ്ദേഹം ഒരു മതത്തെയോ വിശ്വാസത്തെയോ ഒന്നും പറഞ്ഞില്ല.. അദ്ദേഹം ശരണം വിളിച്ചാൽ ആർക്കു എന്ത് പ്രശനം ആണ് ഉള്ളത് ? ശബരിമല ഹൈന്ദവ സങ്കേതമല്ല ,മതേതര കേന്ദ്രമാണെന്നല്ലേ മുമ്പ് ചിലർ പറഞ്ഞു നടന്നത് ?എന്നിട്ടിപ്പൊ ശരണം വിളി മതപരമായോ ?

ശബരിമല വിഷയം പല പാർട്ടികളും ജാഥകളിൽ സംസാരിച്ചിട്ടുണ്ട് എന്നും ആരും മറക്കരുത് . കേരള നിയമസഭയിലേക്ക് നരേന്ദ്ര മോദിജി മത്സരിക്കുന്നില്ലല്ലോ .. ? പെരുമാറ്റച്ചട്ടം മത്സരാർത്ഥിക്ക് മാത്രം ബാധകം ഉള്ളതല്ലേ ? അനാവശ്യ വിമര്ശനങ്ങളും , പരാതികളും എല്ലാവരും ഒഴിവാക്കുക . ജയിക്കേണ്ട സ്ഥാനാർത്ഥികൾ ഏതു പാര്ട്ടി ആയാലും ജയിച്ചോളും . സംഭവിക്കുന്നതെല്ലാം നല്ലതിനു എന്ന് കരുതുക . ഇനി സംഭവിക്കുവാൻ ഇരിക്കുന്നതും നല്ലതിന് . (വാൽകഷ്ണം …”സ്വാമിയേ ശരണം അയ്യപ്പ ” എന്ന ശരണം വിളി കേട്ട് ചൊറിച്ചിൽ വരുന്നവർ നല്ലോണം മാറിയിരുന്നു ചൊറിഞ്ഞു adjust ചെയ്യുക …എന്നിട്ട് വേണേൽ ആരും കാണാതെ കരഞ്ഞോ.ചിലപ്പോൾ ഒരു ആശ്വാസം കിട്ടും ) By Santhosh Pandit (പണ്ഡിറ്റൊന്നും വെറുതെ പറയാറില്ല . പറയുന്നതൊന്നും വെറുതെ ആകാറുമില്ല . പണ്ഡിറ്റിനെ പോലെ ആരും ഇല്ല .)

Latest News