സൗദി തൊഴില്‍ നിയമ പരിഷ്‌കാരം ഹൗസ് ഡ്രൈവര്‍മാര്‍ക്കും ഗാര്‍ഹിക തൊഴിലാളികള്‍ക്കും ബാധകമല്ല

റിയാദ്- ഹൗസ് ഡ്രൈവര്‍, വേലക്കാരി, ഇടയന്‍, തോട്ടം ജോലിക്കാരന്‍, ഹാരിസ് എന്നീ പ്രൊഫഷനുകളില്‍ രാജ്യത്ത് കഴിയുന്നവര്‍ക്ക് പുതിയ പരിഷ്‌കാരങ്ങള്‍ പ്രകാരമുള്ള ആനുകൂല്യങ്ങള്‍ ലഭിക്കില്ല. സ്വകാര്യ മേഖലാ ജീവനക്കാര്‍ക്കു മാത്രമാണ് പുതിയ പദ്ധതിയുടെ ആനുകൂല്യങ്ങള്‍ ലഭിക്കുക. നാളെ മുതലാണ് പുതിയ വ്യവസ്ഥകള്‍ പ്രാബല്യത്തില്‍വരുന്നത്.
തൊഴില്‍ കരാര്‍ കാലാവധിക്കിടെ ആഭ്യന്തര മന്ത്രാലയത്തിന്റെ ഓണ്‍ലൈന്‍ സേവന പോര്‍ട്ടലായ 'അബ്ശിര്‍' വഴി റീ-എന്‍ട്രിക്കുള്ള അപേക്ഷ സ്വയം സമര്‍പ്പിക്കാന്‍ ഇന്നു മുതല്‍ തൊഴിലാളികള്‍ക്ക് ക്കും. ഇതേപോലെ തൊഴില്‍ കരാര്‍ കാലാവധിക്കിടെയും കാലാവധി അവസാനിച്ച ശേഷവും ഫൈനല്‍ എക്‌സിറ്റിന് 'അബ്ശിര്‍' വഴി നേരിട്ട് അപേക്ഷ നല്‍കാനും തൊഴിലാളിക്ക് സാധിക്കും.
കരാര്‍ കാലാവധി പൂര്‍ത്തിയാകുന്നതിനു മുമ്പ് ഫൈനല്‍ എക്‌സിറ്റ് നേടുന്നതിന് തൊഴിലാളിയും തൊഴിലുടമയും തമ്മില്‍ ഒപ്പുവെക്കുന്ന തൊഴില്‍ കരാര്‍ അനുശാസിക്കുന്നതു പ്രകാരമുള്ള നഷ്ടപരിഹാര വ്യവസ്ഥ ബാധകമായിരിക്കും. തൊഴില്‍ കരാര്‍ അവസാനിപ്പിക്കുന്ന കക്ഷിയാണ് നഷ്ടപരിഹാരം വഹിക്കേണ്ടതെന്നും മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം പറഞ്ഞു.

 

Latest News