കൂളിജ് - വെസ്റ്റിന്‍ഡീസും ശ്രീലങ്കയും തമ്മിലുള്ള ആദ്യ ട്വന്റി20 മത്സരത്തില്‍ സംഭവബഹുലമായി രണ്ടോവറുകള്‍. അകില ധനഞ്ജയ എറിഞ്ഞ നാലാം ഓവറില്‍ തുടര്‍ച്ചയായ പന്തുകളില്‍ എവിന്‍ ലൂയിസും ക്രിസ് ഗയ്ലും നിക്കോളാസ് പൂരാനും പുറത്തായി. ഹാട്രിക് നേടിയ അകിലയുടെ സന്തോഷം അധികം നീണ്ടില്ല. അടുത്ത ഓവറില്‍ അകിലയുടെ ആറു പന്തുകളും കാരന് പോളാഡ് സിക്സറിന് പറത്തി. ശ്രീലങ്കയുടെ ഒമ്പതിന് 131 വെസ്റ്റിന്‍ഡീസ് 13.1 ഓവറില്‍ മറികടന്നു. നാലു വിക്കറ്റ് വിജയം.
ഇന്റര്‍നാഷനല്‍ ക്രിക്കറ്റില്‍ ഇന്ത്യയുടെ യുവരാജ് സിംഗും ദക്ഷിണാഫ്രിക്കയുടെ ഹെര്‍ഷല്‍ ഗിബ്സുമാണ് ഇതുവരെ ഓവറിലെ ആറ് പന്തും സിക്സറിന് പറത്തിയത്. ഒരേ കളിയില്‍ ഹാട്രിക് നേടുകയും ഓവറിലെ ആറ് പന്തിലും സിക്സര്‍ വഴങ്ങുകയും ചെയ്യുന്ന ആദ്യ കളിക്കാരനായി അകില ധനഞ്ജയ.