ഇന്ത്യന്‍ സ്‌കീറ്റ് കോച്ച് ഖത്തറിലേക്ക് കൂടുമാറി

ന്യൂദല്‍ഹി - ഒളിംപിക്‌സിനായി ഇന്ത്യന്‍ ഷൂട്ടിംഗ് ടീമിനെ ഒരുക്കാന്‍ നിയോഗിക്കപ്പെട്ട ഇറ്റാലിയന്‍ കോച്ച് മാസങ്ങള്‍ മാത്രം ശേഷിക്കെ ഖത്തര്‍ ടീമിനൊപ്പം ചേര്‍ന്നു. ഇറ്റാലിയന്‍ സ്‌കീറ്റ് കോച്ച് എന്നിയൊ ഫാല്‍കോവാണ് ടീമിനെ ഉപേക്ഷിച്ച് പോയത്. മുന്‍ ഒളിംപിച് ചാമ്പ്യനാണ് അമ്പത്തിരണ്ടുകാരന്‍. ടീം സെലക്്ഷനില്‍ തനിക്ക് പങ്കു വേണമെന്ന ഫാല്‍കോയുടെ അഭ്യര്‍ഥന ഷൂട്ടിംഗ് ഫെഡറേഷന്‍ തള്ളിയിരുന്നു. ജൂലൈ 23 നാണ് ഒളിംപിക്‌സ് ആരംഭിക്കുന്നത്.
 

Latest News