Sorry, you need to enable JavaScript to visit this website.

ദേവദത്തിന് തുടരെ സെഞ്ചുറി, കേരളത്തിന് ആദ്യ തോല്‍വി

ബംഗളൂരു - മലപ്പുറം സ്വദേശിയായ കര്‍ണാടക ഓപണര്‍ ദേവദത്ത് പടിക്കല്‍ വിജയ് ഹസാരെ ട്രോഫി ഏകദിന ടൂര്‍ണമെന്റില്‍ ഉജ്വല ഫോം തുടരുന്നു. ദേവദത്തിന്റെ തുടര്‍ച്ചയായ രണ്ടാം സെഞ്ചുറി കേരളത്തിന്റെ സ്‌കോര്‍ അനായാസം പിന്തുടരാന്‍ കര്‍ണാടകയെ സഹായിച്ചു. 138 പന്തില്‍ 129 റണ്‍സുമായി ദേവദത്ത് പുറത്താവാതെ നിന്നതോടെ അഞ്ചോവറോളം ശേഷിക്കെ കര്‍ണാടക ഒമ്പതു വിക്കറ്റിന്റെ വന്‍ വിജയമാണ് നേടിയത്. ഗ്രൂപ്പ് സി-യില്‍ നാലു കളിയില്‍ കേരളത്തിന്റെ ആദ്യ തോല്‍വിയാണ് ഇത്. കര്‍ണാടകയും ഉത്തര്‍പ്രദേശും കേരളവും 12 പോയന്റുമായി ഒന്നാം സ്ഥാനം പങ്കിടുന്നു. നെറ്റ് റണ്‍റെയ്റ്റില്‍ കര്‍ണാടകക്കും യു.പിക്കും പിന്നിലാണ് കേരളം. സ്‌കോര്‍: കേരളം എട്ടിന് 277, കര്‍ണാടക 45.3 ഓവറില്‍ ഒന്നിന് 279.
ഐ.പി.എല്‍ ആസന്നമായിരിക്കെ ദേവദത്ത് ഉജ്വല ഫോമിലാണ്. നാലു കളികളില്‍ രണ്ട് സെഞ്ചുറിയും രണ്ട് അര്‍ധ ശതകവുമായി ഇരുപതുകാരന്‍ 427 റണ്‍സടിച്ചു. ഒഡിഷക്കെതിരായ കഴിഞ്ഞ കളിയില്‍ കരിയര്‍ ബെസ്റ്റായ 152 റണ്‍സ് നേടിയിരുന്നു.
 

Latest News