വെടിക്കെട്ട് പഠാന്‍ കളി നിര്‍ത്തി

ന്യൂദല്‍ഹി - വെടിക്കെട്ട് ഓള്‍റൗണ്ടര്‍ യൂസുഫ് പഠാന്‍ ക്രിക്കറ്റില്‍ നിന്ന് പടിയിറങ്ങി. ഇപ്പോള്‍ നിരവധി അക്കാദമികള്‍ക്കുടമയാണ് യൂസുഫ്. രണ്ട് ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമില്‍ അംഗമായിരുന്നു യൂസുഫ്. ഐ.പി.എല്ലിന്റെ ആദ്യ സീസണില്‍ ചാമ്പ്യന്മാരായ ഷെയ്ന്‍ വോണിന്റെ കീഴിലുള്ള രാജസ്ഥാന്‍ റോയല്‍സിലൂടെയാണ് യൂസുഫ് ദേശീയ ശ്രദ്ധയിലേക്കു വന്നത്. 2007 ലെ ട്വന്റി20 ലോകകപ്പും 2011 ലെ ലോകകപ്പും നേടിയ ഇന്ത്യന്‍ ടീമില്‍ അംഗമായിരുന്നു. 2007 ലെ ലോകകപ്പിലായിരുന്നു അരങ്ങേറ്റം. പാക്കിസ്ഥാനെതിരെ. 2021 ലാണ് അവസാനം ഇന്ത്യക്കു കളിച്ചത്. 22 ട്വന്റി20 യിലും 57 ഏകദിനങ്ങളിലും ഇന്ത്യന്‍ കുപ്പായമിട്ടു. ദീര്‍ഘകാലം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ  ഭാഗമായിരുന്നു. രണ്ടു തവണ അവര്‍ക്കൊപ്പവും ഐ.പി.എല്‍ ചാമ്പ്യന്മാരായി. ഏറ്റവും വേഗമേറിയ സെഞ്ചുറികള്‍ക്കൊന്നിന് ഉടമയാണ്. എന്നും താങ്ങും തണലുമായ സഹോദരന്‍ ഇര്‍ഫാന്‍ പഠാനും എല്ലാ ക്യാപ്റ്റന്മാര്‍ക്കും യൂസുഫ് നന്ദി പറഞ്ഞു.
 

Latest News