Sorry, you need to enable JavaScript to visit this website.

പ്രവാസികൾ വന്നുതുടങ്ങി, പിഴിച്ചിലും തുടങ്ങി

ഇവർ ആരെ കണ്ടാണ് പഠിക്കുന്നത് ആർക്കുവേണ്ടിയാണ് ചെയ്തുകൂട്ടുന്നത് ...???
കൊറോണക്കാലം തുടങ്ങിയതിനുശേഷം രണ്ടുതവണ നാട്ടിലേക്ക് യാത്ര ചെയ്തവനാണ് ഞാൻ നാട്ടിലേക്ക് പോകാൻ ഒരു ടെസ്റ്റിന്‍റെയും ആവശ്യമില്ലായിരുന്നു. 

ഇപ്പോൾ ഒരു സുപ്രഭാതത്തിൽ ഗൾഫിൽ നിന്നും വരുന്നവർ 72 മണിക്കൂർ മുന്നത്തെ RTPCR negative റിസള്‍ട്ട് കയ്യിൽ കരുതണം മാത്രമല്ല നാട്ടിൽ ഇറങ്ങിയാൽ അവിടെ നിന്നും സ്വന്തം പോക്കറ്റിൽ നിന്നും പണം കൊടുത്ത് നവജാതശിശുവിനെ അടക്കം പിസിആർ ടെസ്റ്റ് എയർപോർട്ടിൽ നിന്നും ചെയ്യുകയും വേണം. കുട്ടികൾക്ക് എവിടെയും ചെയ്യാത്ത ടെസ്റ്റ് ആണ് നമ്മുടെ എയർപോർട്ടിൽ അവർ ചെയ്യാൻ പറയുന്നത്. ഇനി ടെസ്റ്റ് നെഗറ്റീവ് ആണെങ്കിലും ക്വാറന്റൈൻ  നിർബന്ധം ആണത്രേ, പിന്നെ എന്തിന് വേണ്ടിയാണ് ആവോ ഈ ടെസ്റ്റ് ചെയ്യുന്നത്.

ടെസ്റ്റ് നടത്താൻ വേണ്ടി അധികാരപ്പെടുത്തിയത് ഏത് കമ്പനിയെയാണ്..അതുപോലെതന്നെ അതിൽ നിന്നും കമ്മീഷൻ അടിച്ചു മാറ്റാൻ ഒരുങ്ങുന്നത് ആരാണ് ...???

നാട്ടിൽ കോവിഡ് പ്രോട്ടോകോൾ ലംഘിച്ച രാഷ്ട്രീയക്കാർക്ക് എന്ത് മൈലാട്ടവും ആവാം അവർക്ക് ജാഥ നടത്താം ഡിജെ നൈറ്റ് ആകാം എല്ലാം ആവാം എന്നാൽ അന്യ നാട്ടിൽ വിയർപ്പൊഴുക്കി സ്വന്തം നാട്ടിലേക്ക് വരുമ്പോൾ സ്വന്തം കയ്യിൽ നിന്നും ടെസ്റ്റ് എടുത്തു പിന്നെ ഏഴു ദിവസം 14 ദിവസം ക്വാറന്റൈൻ ഇരുന്നിട്ട് വേണം പ്രവാസികൾക്ക് ഇനി പുറത്തിറങ്ങാൻ .
സംസ്കാരം അനുവദിക്കാത്തതുകൊണ്ട് കൂടുതൽ എഴുതുന്നില്ല .
ഇതിനു പിറകിൽ പ്രവർത്തിക്കുന്നവർക്ക് നല്ല നമസ്കാരം .

 

Latest News