Sorry, you need to enable JavaScript to visit this website.

റിയല്‍ എസ്റ്റേറ്റ് മേഖലയിലും സൗദിവല്‍ക്കരണം; പരിശീലനം തുടങ്ങുന്നു

റിയാദ് - റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ സൗദിവല്‍ക്കരണം നടപ്പാക്കാന്‍ റിയല്‍ എസ്റ്റേറ്റ് ജനറല്‍ അതോറിറ്റി നടപടികള്‍ ആരംഭിച്ചു.  മാനവശേഷി, വികസന നിധിയുമായി സഹകരിച്ച് റിയല്‍ എസ്റ്റേറ്റ് മേഖലയിലെ ജോലികളില്‍ 11,200 സൗദി യുവതീയുവാക്കള്‍ക്ക് പരിശീലനം നല്‍കി തൊഴില്‍ ലഭ്യമാക്കും. റിയല്‍ എസ്റ്റേറ്റ് മാനേജര്‍, റിയല്‍ എസ്റ്റേറ്റ് ബ്രോക്കറേജ്, മാര്‍ക്കറ്റിംഗ്, റിയല്‍ എസ്റ്റേറ്റ് യൂനിറ്റ് മാനേജര്‍ എന്നീ മേഖലകളില്‍ സൗദിവല്‍ക്കരണ പദ്ധതിയുടെ ഭാഗമായി ഉദ്യോഗാര്‍ഥികള്‍ക്ക് പരിശീലനം നല്‍കും. 11,000 ലേറെ ഉദ്യോഗാര്‍ഥികള്‍ക്ക് പരിശീലനം നല്‍കാനും തൊഴില്‍ ലഭ്യമാക്കാനും മാനവശേഷി വികസന നിധിയും റിയല്‍ എസ്റ്റേറ്റ് ജനറല്‍ അതോറിറ്റിയും മാര്‍ച്ചില്‍ ധാരണാപത്രം ഒപ്പുവെച്ചിരുന്നു.  
പരിശീലനം നേടുന്ന സൗദി യുവതീയുവാക്കളുടെ പരിശീലന ചെലവിന്റെ 35 ശതമാനം മാനവശേഷി വികസന നിധി വഹിക്കും. പരിശീലനം പൂര്‍ത്തിയാക്കി ജോലിയില്‍ പ്രവേശിക്കുന്നവരുടെ വേതനത്തിന്റെ 65 ശതമാനവും നിശ്ചിത കാലത്തേക്ക് മാനവശേഷി വികസന നിധി വഹിക്കും. വിജയകരമായി പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് സൗദി റിയല്‍ എസ്റ്റേറ്റ് ഇന്‍സ്റ്റിറ്റിയൂട്ട് ബന്ധപ്പെട്ട വകുപ്പുകളുടെ അംഗീകാരമുള്ള സര്‍ട്ടിഫിക്കറ്റ് നല്‍കും.

ആർത്തിയുള്ളവരെ ആർക്കും തടയാനാകില്ല: സർക്കാരിന്റെ വീഴ്ചയെക്കുറിച്ച് വി നാരായണസ്വാമി  

ടൂൾ കിറ്റ് കേസിൽ ദിഷ രവിക്ക് ജാമ്യം 

പാചകവാതകം ചോർന്നു; ഫ്ളാറ്റില്‍ സ്‌ഫോടനവും തീ പിടിത്തവും

Latest News