ന്യൂദൽഹി- വിവാദ ടൂൾ കിറ്റ് കേസിൽ അറസ്റ്റിലായ യുവ പരിസ്ഥിതി പ്രവർത്തക ദിഷ രവിക്ക് ജാമ്യം. പത്തു ദിവസം മുമ്പാണ് ദിഷ രവിയെ പോലീസ് അറസ്റ്റ് ചെയ്തത്. മൂന്ന് ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടർന്ന് ദിഷയെ ഇന്നലെ ദൽഹി പട്യാല ഹൗസ് കോടതിയിൽ ഹാജരാക്കിയിരുന്നു.
ടൂൾ കിറ്റ് കേസിൽ കുറ്റാരോപിതരായ നികിത ജേക്കബിനെയും ശാന്തനു മുലുകിനെയും പോലീസ് ചോദ്യം ചെയ്തു. ഇവരോടൊപ്പം ചോദ്യം ചെയ്യുന്നതിന് അഞ്ചു ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിടണമെന്ന് ഇന്നലെ അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ കോടതിയിൽ ആവശ്യപ്പെട്ടിരുന്നു.
ടൂൾ കിറ്റ് കേസിൽ ദൽഹി പോലീസ് അറസ്റ്റ് വാറന്റ് നൽകിയ നികിത ജേക്കബിന്റെയും ശാന്തനു മുലുകിന്റെയും അറസ്റ്റ് ബോംബെ ഹൈക്കോടതി തടഞ്ഞിരുന്നു. കഴിഞ്ഞ ദിവസം ദൽഹിയിൽ എത്തിയ ഇവരെ ഇന്നലെ ദ്വാരകയിലെ പോലീസ് സൈബർ സെൽ ആസ്ഥാനത്ത് ചോദ്യം ചെയ്തു.