ചൈല്‍ഡ് സെക്‌സ്, മുന്‍ ജര്‍മന്‍ താരം കോടതിയില്‍

ബെര്‍ലിന്‍ - കുട്ടികളുടെ നഗ്നദൃശ്യങ്ങള്‍ വിതരണം ചെയ്തുവെന്ന പരാതിയില്‍ ജര്‍മനിയുടെയും റയല്‍ മഡ്രീഡിന്റെയും താരമായിരുന്ന ക്രിസ്റ്റഫ് മെറ്റ്‌സല്‍ദര്‍ വിചാരണ നേരിടുന്നു. 29 കേസുകളാണ് നഗ്നദൃശ്യങ്ങള്‍ വിതരണം ചെയ്തതുമായി ബന്ധപ്പെട്ട് നാല്‍പതുകാരനെതിരെ ചാര്‍ജ് ചെയ്തത്. കൈവശം വെച്ചതിന്റെ പേരില്‍ ഒരു കേസുമുണ്ട്. 2002 ല്‍ ലോകകപ്പ് ഫൈനല്‍ കളിച്ച ജര്‍മന്‍ ടീമില്‍ അംഗമായിരുന്നു.
 

Latest News