Sorry, you need to enable JavaScript to visit this website.

പ്രവാസി സമൂഹത്തെ പരമാവധി പിഴിയുന്നവർ എന്തുകൊണ്ട് അക്കൗണ്ട് ക്ലോസ് ചെയ്യുന്നില്ല

സോഷ്യൽ മീഡിയ ചാരിറ്റി ചെയ്യുന്ന നന്മ മരങ്ങളുടെ കുടിപ്പകയും വിഴുപ്പലക്കലും വീണ്ടും സജീവമായിരിക്കുന്നു. ഇന്നലെയും ഇന്നുമായി ഫിറോസിന്റെയും എതിർപക്ഷത്തിന്റെയും ലൈവുകളും വാദങ്ങളുമെല്ലാം സസൂക്ഷ്മം നിരീക്ഷിക്കുകയായിരുന്നു. ഒരു കാര്യം വ്യക്തമാണ്, പൊതുവെ സഹായമനസ്കതയുള്ള പ്രവാസി സമൂഹത്തെ പരമാവധി പിഴിഞ്ഞെടുക്കുകയാണ് ഇക്കൂട്ടർ ചെയ്യുന്നത്.
 
കേവലം മൂന്നു ലക്ഷം ചിലവുള്ള ചികിത്സക്ക് 21 ലക്ഷം പിരിച്ചെടുക്കുന്നു. യാതൊരു മാനദണ്ഡങ്ങളുമില്ലാതെ ആ പണം രോഗിയുടെ കുടുംബവും ചാരിറ്റിക്കാരും കൂടി വീതിച്ചു ചിലവഴിക്കുന്നു. മനസ്സിലാകാത്ത ഒരു കാര്യം, എന്തുകൊണ്ട് ആവശ്യമായ പണം ലഭിച്ചുകഴിഞ്ഞാൽ ആ അക്കൗണ്ട് ബ്ലോക്ക് ചെയ്തുകൂട?
 
ഇപ്പോൾ വിവാദം പുകഞ്ഞു കൊണ്ടിരിക്കുന്ന കേസിൽ ഓപ്പറേഷന് ചെലവായത് മൂന്ന് ലക്ഷം മാത്രം, രോഗിയുടെ കുടുംബം ആവശ്യപ്പെട്ടത് ഏഴ് ലക്ഷം. പിച്ചെടുത്തത് 21 ലക്ഷം. എന്ത് കൊണ്ട് ഏഴ് ലക്ഷം അക്കൗണ്ടിൽ ക്രെഡിറ്റ് ആയപ്പോഴെങ്കിലും അക്കൗണ്ട് മരവിപ്പിച്ചില്ല?
 
ഒരു നിശ്‌ചിത സംഖ്യക്കപ്പുറം അക്കൗണ്ടിൽ ക്രെഡിറ്റ് ആയാൽ ഔട്ടോമാറ്റിക് ആയി അക്കൗണ്ട് ഫ്രീസ് ചെയ്യാനുള്ള സംവിധാനം ഇന്ത്യൻ ബാങ്കുകളിൽ ഉണ്ട് എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. എന്നാൽ ഒരു ചരിറ്റിക്കാരന്റെ പിരിവിലും ഇങ്ങനെ പരിധി വെച്ചതായി കണ്ടിട്ടില്ല.
 
പത്ത് ലക്ഷത്തിന് ഒരു കോടി പിരിക്കുകയും പിന്നീട് ആ പണത്തിന്റെ പേരിൽ കടിപിടി കൂടുകയും ചെയ്യുന്ന ചരിറ്റിക്കാർ ഓർക്കണം, ആ ഫണ്ടിന്റെ തൊണ്ണൂറു ശതമാനവും വരുന്നത് പാവപ്പെട്ട പ്രവാസികളുടെ കയ്യിൽ നിന്നാണ്. നാടും വീടും കുടുംബവുമില്ലാതെ ഗൾഫിൽ കഷ്ടപ്പെട്ട് സമ്പാദിക്കുന്നതിന്റെ ഒരു പങ്കാണത്. നിങ്ങൾക്ക് ഒരു വീഡിയോന്റെ ഷൂട്ട് ചെയ്യുന്ന ജോലിയേ ഉള്ളൂ. അതിന്റെ പുറത്ത് ലക്ഷണങ്ങൾ വരുന്നുണ്ടെങ്കിൽ അത് നിങ്ങളിൽ ഒരു വിശ്വാസ്യത തോന്നുന്നത് കൊണ്ടാണ്. ആ വിശ്വാസം തകർന്നാൽ നിങ്ങളൊക്കെ വട്ടപൂജ്യമാണെന്ന് ഇടക്കെങ്കിലും ഒന്ന് ഓർക്കുന്നത് നന്നായിരിക്കും.
 
ബാക്കി വരുന്ന പണം മറ്റു രോഗികൾക്ക് വീതിച്ചു കൊടുക്കുന്നു എന്നതാണ് എല്ലാ കേസിലെയും ന്യായീകരണം. അതായത്, ഗുരുതരാവസ്ഥയിൽ കിടക്കുന്ന ഒരു രോഗിയുടെ നിസഹായവസ്ഥ (ഷൂട്ടിങ്ങിലും ചില പൊടികൈകൾ ഉണ്ട് എന്ന് കേൾക്കുന്നു)
 
ഓരോ പ്രവാസിയെയും കാണിച്ചു പരമാവധി ഊറ്റി എടുക്കുന്ന ഏർപ്പാട്.അതുകൊണ്ടാണ് ഈ ചാരിറ്റിയിൽ ഇപ്പോഴും ക്ലാരിറ്റി ഇല്ല എന്ന് പലർക്കും ഒരു തോന്നാലുണ്ടാവുന്നത്. ഇത്രയൊക്കെ വിവാദങ്ങൾ ഉണ്ടായിട്ടും കോടികളുടെ ഇടപാടായിട്ടും എന്തുകൊണ്ടാണാവോ ഈ മേഖലയിൽ ഒരു അന്വേഷണത്തിന് സർക്കാർ മുതിരാത്തത് ? മുൻപൊരിക്കൽ ഇത് സംബന്ധിച്ച് സർക്കാർ ഒരു പ്രഖ്യാപനം നടത്തിയിരുന്നു. പിന്നീട് ഒന്നും ഇതിനെ കുറിച്ച് കേട്ടിട്ടില്ല. കള്ള നാണയങ്ങളെ, അത് ചാരിറ്റി ചെയ്യുന്നവരായാലും ആരോപണങ്ങൾ ഉന്നയിക്കുന്നവരായാലും, ജനമധ്യത്തിൽ കൊണ്ടുവരുവാൻ ഒരു അന്വേഷണം ഉണ്ടായാൽ സാധിക്കും എന്നാണ് എന്റെ ഒരിത്

 

Latest News