Sorry, you need to enable JavaScript to visit this website.

ഇന്ത്യയുടെ സമ്മര്‍ദത്തിനു വഴങ്ങി പക്കിസ്ഥാനികളെ പൂട്ടി; ട്വിറ്റര്‍ വിശദീകരിക്കണം

ഇസ്ലാമാബാദ്- ഇന്ത്യയുടെ സമ്മര്‍ദത്തിനു വഴങ്ങി പാക്കിസ്ഥാനികളുടെ ട്വിറ്റര്‍ അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്തതിനെ ചോദ്യം ചെയ്ത് പാക് അധികൃതര്‍ രംഗത്ത്.

ജമ്മു കശ്മീരില ജനങ്ങളുടെ സ്വയം നിര്‍ണയാവകാശത്തെ അനുകൂലിക്കുന്ന ട്വീറ്റുകളുടെ പേരിലാണ് പാക് ഉപയോക്താക്കളുടെ ട്വിറ്റര്‍ അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്തിരിക്കുന്നത്. ഇതു സംബന്ധിച്ച് വിശദീകരണം നല്‍കണമെന്ന് പാക്കിസ്ഥാന്‍ ടെലി കമ്യൂണിക്കേഷന്‍ അതോറിറ്റി (പി.ടി.എ) ട്വിറ്ററിനോട് ആവശ്യപ്പെട്ടു.

ബ്ലോക്ക് ചെയ്യുക, താല്‍ക്കാലികമായി സസ്‌പെന്‍ഡ് ചെയ്യുക തുടങ്ങി 369 പരാതികളാണ് ട്വിറ്റര്‍ ഉപയോക്താക്കളില്‍നിന്ന് ലഭിച്ചത്. ഇതില്‍ 280 അക്കൗണ്ടുകളും കശ്മീരികളുടെ അവകാശത്തെ പിന്തുണക്കുന്ന പോസ്റ്റുകളുടെ പേരിലാണ് ബ്ലോക്ക് ചെയ്തിരിക്കുന്നത്- പി.ടി.എ വ്യക്തമാക്കി.

ഇന്ത്യയുടെ സമ്മര്‍ദത്തിനു വഴങ്ങി നടപടികള്‍ കൈക്കൊണ്ട ട്വിറ്റര്‍ പാക്കിസ്ഥാനികളുടെ മൗലികാവകാശങ്ങള്‍ മാത്രമല്ല, സമൂഹ മാധ്യമം മുന്നോട്ടുവെച്ച മാര്‍ഗനിര്‍ദേശങ്ങള്‍ കൂടിയാണ് ലംഘിച്ചിരിക്കുന്നത് പി.ടി.എ ചൂണ്ടിക്കാട്ടി.

പാക് ഉപയോക്താക്കള്‍ക്കെതിരെ സ്വീകരിച്ചിരിക്കുന്ന പക്ഷപാത നിലപാട് പുനഃപരിശോധിച്ച് ബ്ലോക്കുകള്‍ നീക്കം ചെയ്യാന്‍ ട്വിറ്റര്‍ തയാറാകണമെന്ന് പാക് മന്ത്രാലയം ആവവശ്യപ്പെട്ടു.

പ്രഥമ ഖുർആന്‍ കംപ്യൂട്ടര്‍ പ്രോഗ്രാം തയാറാക്കിയ മുഹമ്മദ് അല്‍ശാരിഖിന് കിംഗ് ഫൈസല്‍ പുരസ്‌കാരം

ബുദ്ധ സന്ന്യാസിമാരുടെ വാക്കുകേട്ട് മുസ്ലിംകള്‍ക്കെതിരെ കൈക്കൊണ്ട നിലപാട് ശ്രീലങ്ക തിരുത്തി

ബഖാലകൾക്ക് പുതിയ വ്യവസ്ഥകൾ:  ആദ്യഘട്ടം പ്രാബല്യത്തിൽ 

Latest News