Sorry, you need to enable JavaScript to visit this website.

ബഖാലകൾക്ക് പുതിയ വ്യവസ്ഥകൾ:  ആദ്യഘട്ടം പ്രാബല്യത്തിൽ

റിയാദ് - ബഖാലകൾക്കും മിനിമാർക്കറ്റുകൾക്കുമുള്ള പുതിയ വ്യവസ്ഥകളുടെ ആദ്യ ഘട്ടം ഇന്നലെ മുതൽ നിലവിൽവന്നു. മുഴുവൻ ജീവനക്കാർക്കും കാലാവധിയുള്ള ഹെൽത്ത് സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കൽ, സ്ഥാപനങ്ങൾക്ക് കാലാവധിയുള്ള ലൈസൻസ് ഉണ്ടായിരിക്കൽ, വിൽപനക്ക് പ്രദർശിപ്പിക്കുന്ന മുഴുവൻ ഉൽപന്നങ്ങളിലും വില രേഖപ്പെടുത്തൽ, നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കൽ എന്നീ വ്യവസ്ഥകൾ പാലിക്കൽ ഇന്നലെ മുതൽ നിർബന്ധമായി. 
രണ്ടാം ഘട്ടം ജൂൺ 29 ന് നിലവിൽ വരും. ഇ-ബില്ലിംഗ് സംവിധാനം ഉണ്ടായിരിക്കൽ, നെയിം ബോർഡുകളുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങൾ പാലിക്കൽ, ഉൾവശം കാണുന്ന നിലക്ക് മുൻവശം പൂർണമായും സുതാര്യമായിരിക്കൽ, ഉൾവശം കാണുന്ന നിലക്ക് സുതാര്യമായ, വലിച്ച് തുറക്കുന്ന ഡോർ ഉണ്ടായിരിക്കൽ, സ്ഥാപനത്തിനകത്ത് മുഴുവൻ വെളിച്ചമുണ്ടായിരിക്കൽ, നിലവും മേൽക്കൂരയും ഭിത്തികളും റാക്കുകളും ഉൽപന്നങ്ങൾ സൂക്ഷിക്കുന്ന സ്ഥലങ്ങളും വൃത്തിയുള്ളതായിരിക്കൽ എന്നീ വ്യവസ്ഥകൾ പാലിക്കൽ രണ്ടാം ഘട്ടത്തിൽ നിർബന്ധമാണ്. റെഫ്രിജറേറ്ററുകളും ഫ്രീസറുകളും പരിസരപ്രദേശങ്ങളും വൃത്തിയുള്ളതായിരിക്കൽ, റാക്കുകൾക്കിടയിൽ മിനിമം അകലം പാലിക്കൽ, ശുചീകരണ വസ്തുക്കളും ഉപകരണങ്ങളും ഭക്ഷ്യവസ്തുക്കളിൽനിന്ന് ദൂരെ സൂക്ഷിക്കൽ, അഗ്നിശമന സിലിണ്ടറുകൾ ഉണ്ടായിരിക്കൽ, ഫസ്റ്റ് എയിഡ് ബോക്‌സ് തൂക്കൽ എന്നിവയും രണ്ടാം ഘട്ടത്തിൽ നിർബന്ധമായും പാലിക്കേണ്ട വ്യവസ്ഥകളാണ്. 


 

Tags

Latest News