ബുഡാപെസ്റ്റ് - കോവിഡ് വാക്‌സിന്‍ അത്യാവശ്യം വേണ്ടവര്‍ക്ക് കിട്ടാന്‍ തന്നെ പ്രയാസപ്പെടുന്ന ഘട്ടത്തില്‍ ഒളിംപിക്‌സിനുള്ള അത്‌ലറ്റുകള്‍ക്ക് മുന്‍ഗണന നല്‍കാന്‍ ഹംഗറിയും സെര്‍ബിയയും. ഇതിനെതിരെ ഇന്റര്‍നാഷനല്‍ ഒളിംപിക് കമ്മിറ്റി തന്നെ രംഗത്തെത്തിയിട്ടും ഇരു രാജ്യങ്ങള്‍ക്കും കുലുക്കമില്ല. അത്‌ലറ്റുകള്‍ക്ക് അവരുടേതായ ഊഴമനുസരിച്ചേ വാക്‌സിന്‍ നല്‍കാവൂ എന്നാണ് ഐ.ഒ.സി നിര്‍ദേശം.
അത്യാവശ്യക്കാര്‍ക്കു നല്‍കുന്നതിന് മുമ്പ് വാക്‌സിന്‍ സ്വീകരിക്കുന്നത് ഒളിംപ്യന്‍ എന്ന ആശയത്തിന് തന്നെ എതിരാണെന്ന് ചില കാനഡ അത്‌ലറ്റുകള്‍ അഭിപ്രായപ്പെട്ടു. ഹംഗറി 868 കായിക താരങ്ങളെയാണ് ആദ്യ ഘട്ട വാക്‌സിനേഷനായി തെരഞ്ഞെടുത്തത്. ഇസ്രായില്‍ ഒളിംപിക് അത്‌ലറ്റുകളില്‍ പകുതിയോളം പേര്‍ക്ക് വാക്‌സിന്‍ നല്‍കിക്കഴിഞ്ഞു.






