Sorry, you need to enable JavaScript to visit this website.

ഏറ്റവും മികച്ച ടെസ്റ്റ് -വോണ്‍

ബ്രിസ്‌ബെയ്ന്‍ - ബ്രിസ്‌ബെയ്‌നിലെ ഇന്ത്യയുടെ വിജയം എക്കാലത്തെയും മികച്ച ടെസ്റ്റ് വിജയമാണെന്ന മുന്‍ ഇംഗ്ലണ്ട് നായകന്‍ മൈക്കിള്‍ വോണ്‍ വിശേഷിപ്പിച്ചു. ഗബ്ബയിലെ മഹാദ്ഭുതമെന്ന് ഓസീസ് മാധ്യമങ്ങള്‍ പുകഴ്ത്തി. ഈ വിജയത്തെ വിശേഷിപ്പിക്കാന്‍ വാക്കുകളില്ലെന്നും ഈ ടീമില്‍ അഭിമാനം തോുുവെും രഹാനെ പറഞ്ഞു. 
ഇന്ത്യന്‍ ക്രിക്കറ്റിന്റെ മാന്ത്രിക നിമിഷമാണ് ഇതെന്ന് മുന്‍ ക്യാപ്റ്റന്‍ സുനില്‍ ഗവാസ്‌കര്‍ അഭിപ്രായപ്പെട്ടു. സമനിലക്കായി പൊരുതാതെ വിജയിക്കാന്‍ ശ്രമിച്ച് യുവ ഇന്ത്യ വഴി കാട്ടിയിരിക്കുകയാണ്. ഭയമില്ലെന്ന് തെളിയിച്ചിരിക്കുകയാണ് യുവ ടീം -ഗവാസ്‌കര്‍ പറഞ്ഞു. 

Latest News