Sorry, you need to enable JavaScript to visit this website.

ഈ പ്രകടനത്തിന്റെ പേരില്‍ ഓര്‍മിക്കപ്പെടും  -ശാര്‍ദുലിന് പ്രചോദനം ഈ വാക്കുകള്‍

ബ്രിസ്‌ബെയ്ന്‍- 'ഇന്ന് നീ നന്നായി കളിച്ചാല്‍ അതിന് പ്രതിഫലം കിട്ടും, ഈ പ്രകടനത്തിന്റെ പേരില്‍ ജനങ്ങള്‍ എന്നെന്നും നിന്നെ ഇഷ്ടപ്പെടും' -മുമ്പ് ഒരു ഏകദിന മത്സരത്തിനുമുമ്പ് കോച്ച് രവിശാസ്ത്രി തന്നോട് പറഞ്ഞ ഈ വാക്കുകളാണ് ഇന്നലത്തെ പ്രകടനത്തിലും തനിക്ക് പ്രചോദനമായതെന്ന് ശാര്‍ദുല്‍ താക്കൂര്‍. 
ഒരേ മനസ്സോടെയാണ് താനും വാഷിംഗ്ടണ്‍ സുന്ദറും ബാറ്റ് ചെയ്തതെന്നും, ഏകാഗ്രത നഷ്ടപ്പെടാതിരിക്കാനും അലക്ഷ്യ ഷോട്ടുകള്‍ കളിക്കാതിരിക്കാനും തങ്ങള്‍ പരസ്പരം ഓര്‍മിപ്പിച്ചുവെന്നും ശാര്‍ദുല്‍ തുടര്‍ന്നു. സുന്ദറും ശാര്‍ദുലും മികച്ച ബാറ്റിംഗാണ് കാഴ്ചവെച്ചതെന്നും അവരുടെ ചെറുത്തുനില്‍പ്പ് തങ്ങളെ അസ്വസ്ഥതപ്പെടുത്തിയെന്നും അഞ്ച് വിക്കറ്റ് വീഴ്ത്തിയ ഓസീസ് ഫാസ്റ്റ് ബൗളര്‍ ജോഷ് ഹെയ്‌സല്‍വുഡും പറഞ്ഞു.

Latest News