കേരളാ താരം അസ്ഹറിന് 37 പന്തില്‍ സെഞ്ചുറി

മുംബൈ - സെയ്ദ് മുഷ്താഖലി ട്രോഫിയില്‍ മുംബൈക്കെതിരായ മത്സരത്തില്‍ കേരളാ ഓപണര്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍ അടിച്ചു തകര്‍ക്കുന്നു. 20 പന്തില്‍ മൂന്ന് സിക്‌സറും ആറ് ബൗണ്ടറിയുമായി അര്‍ധ ശതകം പിന്നിട്ട അസ്ഹര്‍ 37 പന്തില്‍ സെഞ്ചുറി പൂര്‍ത്തിയാക്കി. എട്ട് സിക്‌സറുണ്ട് അസ്ഹറിന്റെ സെഞ്ചുറിയില്‍. അസ്ഹറിന്റെ സെഞ്ചുറി കേരളത്തെ വിജയത്തിനടുത്തെത്തിച്ചു. 
നേരത്തെ അവസാന ഓവറില്‍ രണ്ട് റണ്‍സ് മാത്രം വഴങ്ങി കെ.എം. ആസിഫ് മൂന്നു വിക്കറ്റെടുത്തതിനാലാണ് മുംബൈ ഇരുനൂറ് കടക്കാതിരുന്നത്. ഏഴിന് 196 റണ്‍സാണ് അവരുടെ സ്‌കോര്‍. കേരളം 13 വറില്‍ 1-178. 
ആസിഫും (4-0-25-3) സ്പിന്നര്‍ ജലജ് സക്‌സേനയുമൊഴികെ (4-0-34-3) ഒഴികെ കേരളത്തിന്റെ ബൗളര്‍മാരെല്ലാം കനത്ത ശിക്ഷ വാങ്ങി. കൂടുതല്‍ റണ്‍സ് വഴങ്ങിയത് എം.ഡി നിധീഷാണ് (4-0-50-1). എങ്കിലും നിധീഷിന് വിക്കറ്റ് കിട്ടി. ഓപണിംഗ് ബൗളര്‍മാരായ ശ്രീശാന്തും (4-0-47-0) ബെയ്‌സില്‍ തമ്പിയും (4-0-39-0) എട്ടോവറില്‍ വിട്ടുകൊടുത്തത് 86 റണ്‍സാണ്. വിക്കറ്റൊന്നും ലഭിച്ചുമില്ല. പുതുച്ചേരിക്കെതിരായ ആദ്യ മത്സരത്തില്‍ വിക്കറ്റെടുത്ത് ശ്രീശാന്ത് തിരിച്ചുവരവ് ആഘോഷിച്ചിരുന്നു. 


 

Latest News