Sorry, you need to enable JavaScript to visit this website.
Tuesday , March   09, 2021
Tuesday , March   09, 2021

ചില ലീഗ് നേതാക്കളുമായി എതിർപ്പുണ്ടായി, ഭിന്നതയില്ല-ഹമീദ് ഫൈസി അമ്പലക്കടവ്


കോഴിക്കോട്- സമസ്തയെ 1980 കളുടെ മാതൃകയിൽ രാഷ്ട്രീയ വിവാദങ്ങളിലേക്ക് വലിച്ചിഴക്കാൻ ചിലർ ശ്രമിക്കുന്നുണ്ടെന്നും എന്നാൽ ഇത് വിലപ്പോകില്ലെന്ന് സമസ്ത നേതാവ് അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ്. മുസ്്‌ലിം ലീഗിന്റെ ചില നേതാക്കളുമായി അഭിപ്രായവ്യത്യാസമുണ്ടായിരുന്നുവെന്നും എന്നാൽ അത് ഒരിക്കലും ലീഗിനോടുള്ള എതിർപ്പായിരുന്നില്ലെന്നും ഫൈസി വ്യക്തമാക്കി. ഫെയ്‌സ്ബുക്കിൽ എഴുതിയ കുറിപ്പിലാണ് ഹമീദ് ഫൈസി ഇക്കാര്യം പറഞ്ഞത്. 

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
1980കളിൽ സമസ്തയെ രാഷ്ട്രീയത്തിലേക്ക് വലിച്ചിഴക്കാൻ ചില നീക്കങ്ങളുണ്ടായി. സമസ്ത മുൻകയ്യെടുത്ത്  സുന്നികൾക്ക് ഒരു രാഷ്ട്രീയ പാർട്ടി രൂപീകരിക്കണമെന്നും അല്ലെങ്കിൽ സുന്നി യുവജന സംഘത്തെ രാഷ്ട്രീയ പാർട്ടിയായി അംഗീകരിക്കണമെന്നും കേന്ദ്ര മുശാവറക്ക് സമസ്തയുടെ തന്നെ ഒരു കീഴ്ഘടകം കത്തുനൽകി. സമസ്ത അത് നിരാകരിച്ചു. തുടർന്ന് കാന്തപുരം അബൂബക്കർ മുസ്ലിയാരുടെ നേതൃത്വത്തിൽ സമസ്തയിൽ നിന്ന് ഒരു കഷ്ണം അടർത്തിയെടുത്ത് ഉദ്ദിഷ്ട രാഷ്ട്രീയ ലക്ഷ്യവുമായി അവർ മുന്നോട്ടു പോയി. 1989 മുതൽ അവർ ഓരോ തെരഞ്ഞെടുപ്പിലും നയം പ്രഖ്യാപിച്ച് രാഷ്ട്രീയ പിന്തുണയുമായി പ്രവർത്തിച്ച് വരുന്നു. അധികസമയവും സി.പി.എമ്മിനാണ് അവർ പിന്തുണ നൽകിയത്.
     1989 ആവർത്തിക്കാനുള്ള ശ്രമം ഇപ്പോൾ വീണ്ടും സമസ്തയിൽ നടന്നു വരുന്നു എന്നാണ് ആരോപണം.
ചാനൽ ചർച്ചകളിലും മറ്റും ഇപ്പോൾ ചിലരിൽ നിന്നും ആവർത്തിച്ച് കേൾക്കുന്ന വാക്കാണ് എൺപതുകൾ, എൺപത്തിയൊമ്പത് എന്നൊക്കെ. ഈ ചിലർ സാധാരണക്കാരല്ല. അതുകൊണ്ടുതന്നെ ചില കാര്യങ്ങൾ പറയാതെ വയ്യ.
   സത്യത്തിൽ എന്തായിരുന്നു ഈ '89.?

1. സ്വതന്ത്ര അധികാരമുള്ള ഒരു സംഘടന ലക്ഷ്യമാക്കി സമസ്തക്കുള്ളിൽ കാന്തപുരം  കരുക്കൾ നീക്കി.
2. വഹാബിസത്തിന്റെ മറവിൽ മുസ്ലിം ലീഗിന്റെ അസ്തിത്വം തന്നെ ചോദ്യംചെയ്തു. സ്‌റ്റേജും പേജും ഉപയോഗിച്ച് നിരന്തരം മുസ്‌ലിംലീഗിനെ ആക്രമിച്ചുകൊണ്ടിരുന്നു.
3. പാണക്കാട്ടെ സയ്യിദൻമാരെ വിലകുറച്ചു കാണിക്കാൻ നിരന്തരമായ ശ്രമങ്ങൾ നടത്തി. സംഘടനാ നേതൃത്വത്തിൽ നിന്ന് അവരെ മാറ്റി നിറുത്തി.
4.തെരഞ്ഞെടുപ്പുകളിൽ പരാജയപ്പെടുത്തേണ്ട ലീഗ് സ്ഥാനാർഥികളുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ചു.
5. നേതൃത്വത്തെ ധിക്കരിച്ചു കൊണ്ട് സമ്മേളനങ്ങളും പരിപാടികളും നടത്തി.
6. സാമ്പത്തിക ക്രയവിക്രയങ്ങളിൽ ഒട്ടും സൂക്ഷ്മത കാണിച്ചില്ല.
7. 'സുന്നിക്ക് കമ്മ്യൂണിസ്റ്റ് ആവാം' എന്ന ഫത്‌വ  നൽകി.
ഇനി പറയൂ..'89 ആവർത്തിക്കുന്ന ന്യൂ ജനറേഷനോ ഒറിജിനൽ ലീഗുകാർ. പാണക്കാട് സയ്യിദുമാരെ അളവറ്റ് സ്‌നേഹിക്കുന്നവർ. നേതൃത്ത്വത്തെ അനുസരിക്കുന്നവർ. സമസ്തയെ പൊന്ന് പോലെ സ്‌നേഹിക്കുന്നവർ 
ഇവർക്ക് നേരെയാണോ ഈ ആരോപണം.?
സമസ്തയിൽ നിന്ന് വേറിട്ട് പോകാനോ രാഷ്ട്രീയ ചേരിതിരിവ് ഉണ്ടാക്കാനോ സമസ്ത നേതൃത്വത്തിൽ നിന്നോ പ്രവർത്തകരിൽ നിന്നോ  ഒരാൾപോലും ഇന്നുവരെ യാതൊരു ശ്രമവും നടത്തിയിട്ടില്ല എന്നതാണ് നേര്. 89 മുതൽ ഇക്കാലമത്രയും സംഘടനയിൽ സജീവമായി പ്രവർത്തിച്ച ഒരാളെന്ന നിലയിൽ ഇക്കാര്യം ആധികാരികമായി പറയാൻ ഈ വിനീതന് കഴിയും. പിന്നെന്താണ് ഈ ആരോപണത്തിന് കാരണം? പറയാം. 
1). മുസ്ലിം വിദ്യാർത്ഥി യുവജന രാഷ്ട്രീയ നേതാക്കളിൽ ചിലർ  വിരലിലെണ്ണാവുന്നവർ മാത്രം  ഇസ്‌ലാമിക ശരീഅത്തിനെതിരെ പരസ്യമായി രംഗത്തുവന്നു.
?വിവാഹപ്രായം 
?ഹിജാബ്
?ചേലാകർമ്മം
?നിലവിളക്ക് കൊളുത്തൽ
?ആണും പെണ്ണും വിദ്യാലയങ്ങളിൽ ഇടകലർന്ന് ഇരിക്കണമെന്ന വാദം
?സമ്മേളന, ക്യാമ്പുകളിൽ നടക്കുന്ന ജുമുഅഃ പ്രാർത്ഥന
?മുത്വലാഖ് നിരോധിക്കണമെന്ന വാദം
?മുജാഹിദ് സമ്മേളന വേദിയിൽ വെച്ച് സമസ്തയെ നിശിതമായി വിമർശിക്കൽ
ങ്ക മാതൃഭൂമി പോലെയുള്ള പത്രങ്ങൾക്ക് ശരീഅത്ത് വിരുദ്ധ ലേഖനം നൽകൽ.
       ഇസ്‌ലാമിക ശരീഅത്തിന് വിരുദ്ധമായ വാദഗതികൾ ഇത്തരം വിഷയങ്ങളിൽ പരസ്യമായി പ്രകടിപ്പിച്ച് മുന്നോട്ട് വന്നപ്പോൾ ഇസ്ലാമിക ബോധമുള്ള ചുണക്കുട്ടികൾ എതിർത്തിട്ടുണ്ട്.
ആ എതിർപ്പ് മുസ്ലിം രാഷ്ട്രീയ സംഘടനയോടുള്ള എതിർപ്പല്ല.
പ്രത്യുത മതസംഘടനകൾ ഈ വിഷയത്തിൽ മൗനം പാലിച്ചാൽ വലിയൊരു വിഭാഗം മുസ്‌ലിംകൾ ഇസ്‌ലാമിക ശരീഅത്തിനെ വികലമായി മനസ്സിലാക്കിയേക്കും എന്ന ആശങ്ക കൊണ്ട് മാത്രമാണ്.
 2) സമസ്തയുടെ സംഘടനാ പ്രതിയോഗികളെ സഹായിക്കാനും സമസ്തയെ അവഗണിക്കാനും ചിലർ ശ്രമിച്ചപ്പോൾ അതിനെതിരെ പ്രതികരിച്ചിട്ടുണ്ട്. പല പ്രതികരണങ്ങളും പുറത്ത് അറിയിക്കാതെയായിരുന്നു .
ഒരു ഉദാഹരണം മാത്രം പറയാം. ഒരു മത സംഘടന എന്ന നിലയിൽ പള്ളി, മദ്രസ, സ്ഥാപന നടത്തിപ്പ് സംബന്ധിച്ച് തർക്കങ്ങൾ പ്രധാനമാണ്. കോടതികളിൽ വരുന്ന ഇത്തരം കേസുകൾ പലപ്പോഴും വഖഫ് െ്രെടബ്യൂണലിലേക്ക് റഫർ ചെയ്യുകയാണ് പതിവ് .
കഴിഞ്ഞ യുഡിഎഫ് ഭരണകാലത്ത് 2013ൽ പുതിയ കേന്ദ്ര വഖഫ് ആക്ട് നിലവിൽ വന്നു .
 2013 ലെ വഖഫ് അമെൻമെൻറ് ആക്ട് വന്നതോട് കൂടി
സംസ്ഥാനങ്ങളിൽ നിലവിലുണ്ടായിരുന്ന  െ്രെടബൂണലിലെ ഏക പദവിക്ക് പകരം ഒരു മുസ്ലിം മത പണ്ഡിതനെയും ഒരു ഉയർന്ന മുസ്ലിം ഉദ്യോഗസ്ഥനെയും ഉൾപ്പെടുത്തി മൂന്നംഗ െ്രെടബൂണൽ ആക്കാൻ ഈ ആക്ട് നിർദേശിക്കുന്നു. സ്വാഭാവികമായും മഹാഭൂരിപക്ഷം വരുന്ന മുസ്ലീങ്ങളെ പ്രതിനിധാനം ചെയ്യുന്ന സമസ്തയുടെ ഒരു പ്രതിനിധിയെ എങ്കിലും അതിൽ നിശ്ചയിക്കാമായിരുന്നു. സമസ്ത ശ്രമങ്ങൾ നടത്തി .
അത് നടന്നില്ലെന്ന് മാത്രമല്ല അവസാനം ഗവർമെന്റ െ്രെടബ്യൂണൽ മൂന്നെണ്ണം ആക്കുകയും രണ്ടെണ്ണം കാന്തപുരം വിഭാഗത്തിനും ഒരെണ്ണം സമസ്തക്കും തരാമെന്ന് വിചിത്രമായ നിലപാടെടുത്തു. ഒന്നെങ്കിൽ ഒന്ന്' എന്ന് സമസ്ത സമ്മതിച്ചു. ഓണമ്പിള്ളി മുഹമ്മദ് ഫൈസിയെ കോഴിക്കോട് റീജിയണൽ െ്രെടബ്യൂണൽ അംഗമായി ഗവൺമെൻറ് ഓഡർ  ഇറങ്ങി കാന്തപുരം വിഭാഗത്തിന് എതിർപ്പിനെതുടർന്ന് ദിവസങ്ങൾക്കകം ഓഡർ പിൻവലിക്കുകയും ചെയ്തു . ഇത്തരം അനീതി ഏതു ഭാഗത്തു നിന്നായാലും എതിർപ്പ് ഉണ്ടാകില്ലേ? ഇതൊരു ഉദാഹരണം മാത്രം .
മുകളിൽ വ്യക്തമാക്കിയ രണ്ട് തരം കാരണങ്ങളല്ലാതെ ഒരു കാരണവും ഈ ആരോപകർക്ക് ഉന്നയിക്കാനാവില്ല. ഇതിന്റെ പേരിലാണ് 
?89 ആവർത്തിക്കുന്നുവെന്ന ആരോപണം.
?സമസ്തയെ സിപിഎമ്മിലേക്ക് കൊണ്ടുപോകുന്നു എന്ന ആരോപണം. 
?,,,, വിരുദ്ധരെന്ന ചാപ്പ കുത്തൽ.
?സൈബർ സഖാക്കൾ എന്ന ആരോപണം.
 ആരോപണങ്ങൾ തുടരാം പക്ഷേ, ആദർശ വിഷയങ്ങളിൽ വിട്ടുവീഴ്ചയ്ക്കില്ല. സത്യത്തിനെ കൂടെ നിൽക്കാനേ പ്രവർത്തകർക്ക് കഴിയൂ.
   പിന്നെ   ,   ഇതൊന്നും ലീഗ് സമസ്ത  ഭിന്നതയായി ആരും കാണേണ്ടതില്ല.
സമസ്ത പ്രസിഡണ്ടും മുസ്ലിം ലീഗ് പ്രസിഡണ്ടും അക്കാര്യം ഇന്നലെ വീണ്ടും വ്യക്തമാക്കി. ശരീഅത്തിനെ ചോദ്യം ചെയ്യുന്ന പ്രവണത ഇനി പാർട്ടിയിലെ ഒരാളിൽനിന്നും ഉണ്ടാകില്ലെന്ന് ബഹു പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങൾ  നേരത്തെ ഉറപ്പു തന്നിട്ടുണ്ട്. അതിനുശേഷം അത്തരം പ്രസ്താവനകൾ ഉണ്ടായിട്ടില്ലെന്നും ശ്രദ്ധേയമാണ്. ബഹുമാന്യരായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളേയും സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങളെയും സയ്യിദ് ജിഫ്രി മുത്തുകോയ തങ്ങളെയും പ്രൊഫസർ ആലിക്കുട്ടി ഉസ്താദിനെയും മുശാവറ അംഗങ്ങളെയും രണ്ടുതട്ടിൽ ആക്കാൻ ആരും ശ്രമിക്കേണ്ടതില്ല. ആശ്രമം വിജയിക്കുകയും ഇല്ല .89 പറഞ്ഞ് ഭിന്നിപ്പിൻറെ വിഷവിത്ത് വിതയ്ക്കാൻ ഉള്ള ശ്രമത്തിൽനിന്ന് ബന്ധപ്പെട്ടവർ പിന്തിരിയുന്നതായിരിക്കും നല്ലത് ., കൂടുതൽ പറയിപ്പിക്കരുത് .
 

Latest News