മഡ്രീഡ് - യൂറോപ്യന്‍ ചാമ്പ്യന്‍സ് ലീഗില്‍ തോറ്റതിന്റെ ക്ഷീണത്തില്‍ കളത്തിലിറങ്ങിയ റയല്‍ മഡ്രീഡിന് സ്പാനിഷ് ലീഗില്‍ കഷ്ടിച്ച് ജയം. സെവിയയെ അവര്‍ 1-0 ന് തോല്പിച്ചു. യാസീന്‍ ബൂനുവിന്റെ സെല്‍ഫ് ഗോളാണ് റയലിനെ രക്ഷിച്ചത്. ജയത്തോടെ റയല്‍ മൂന്നാം സ്ഥാനത്തേക്കുയര്‍ന്നു.