ടീമില്‍ കോവിഡ് പടരുന്നു, ദക്ഷിണാഫ്രിക്ക മത്സരം റദ്ദാക്കി

കേപ്ടൗണ്‍ - ഇംഗ്ലണ്ടിനതിരായ നിശ്ചിത ഓവര്‍ ക്രിക്കറ്റ് പരമ്പരക്കൊരുങ്ങുന്ന ദക്ഷിണാഫ്രിക്കന്‍ ടീമില്‍ കോവിഡ് പടരുന്നു. ഒരു കളിക്കാരനും ആ താരവുമായി സമ്പര്‍ക്കത്തില്‍ വന്ന മറ്റു രണ്ടു പേരും കഴിഞ്ഞ ദിവസം ഐസൊലേഷനിലേക്ക് പോയിരുന്നു. ഇന്നലെ മറ്റൊരു കളിക്കാരന് കൂടി രോഗം സ്ഥിരീകരിച്ചു. ഇരു ടീമുകളും ഒരേ ഹോട്ടലിലാണ് താമസിക്കുന്നത്. രോഗം ബാധിച്ച ആരുടെയും പേര് വെളിപ്പെടുത്തിയിട്ടില്ല. ശനിയാഴ്ച നടക്കേണ്ട ദക്ഷിണാഫ്രിക്കയുടെ സന്നാഹ മത്സരം റദ്ദാക്കി.
ക്വാരന്റൈന്‍ കാലത്ത് ഇരു ടീമുകളും പരിശീലനം നടത്തുന്നുണ്ട്. ഇംഗ്ലണ്ട് ടീം കോവിഡ് ലോക്ഡൗണിന് ശേഷം ആദ്യമായാണ് വിദേശ പര്യടനം നടത്തുന്നത്.  

Latest News