ഉയരട്ടെ സമത്വം വാനോളം

ഹംന മറിയം  (കോൺസൽ, വെൽഫെയർ, പ്രസ് ആന്റ് ഇൻഫർമേഷൻ ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ്) 

ഐതിഹ്യങ്ങൾക്കും ഭാഷയ്ക്കുമപ്പുറം സ്‌നേഹത്തിന്റേയും സാഹോദര്യത്തിന്റേയും പര്യായമാണ് കേരളം. കേരളപ്പിറവി ആഘോഷിക്കുന്ന ഈ നാളിൽ ഓരോ കേരളീയനും സന്തോഷവും സമൃദ്ധിയും ആശംസിക്കുന്നു.
കേരളത്തിനു പുറത്ത് ജീവിക്കുന്ന ലക്ഷക്കണക്കിന് മലയാളികൾ കേരളപ്പിറവിയുടെ ഈ സുദിനത്തിൽ അവരുടെ ഭാഷയോടും സംസ്‌കാരത്തോടുമുള്ള പ്രതിപത്തി പ്രകടിപ്പിക്കുന്നു. മാതൃഭാഷാ പോഷണത്തിനായുള്ള പ്രവാസികളുടെ ശ്രമങ്ങൾ ഏറെ പ്രശംസനീയമാണ്. കേരളീയതയുടെ സമത്വം വാനോളം ഉയരട്ടെ, ഒപ്പം മലയാളത്തിന്റെ മഹത്വവും.

Latest News