കോവിഡിനെ പേടിച്ച ഹാലെപ്പിന് കോവിഡ്

ബുക്കാറസ്റ്റ് - കോവിഡിനെയും അതുമായി ബന്ധപ്പെട്ട ക്വാറന്റൈന്‍, യാത്രാ നിയന്ത്രണങ്ങള്‍ എന്നിവയെയും ഭയപ്പെട്ട ലോക രണ്ടാം നമ്പര്‍ ടെന്നിസ് താരം സിമോണ ഹാലെപ്പിന് കോവിഡ് ബാധിച്ചു. യു.എസ് ഓപണ്‍ ഉള്‍പ്പെടെ നിരവധി ടൂര്‍ണമെന്റുകളില്‍ നിന്ന് ഹാലെപ് വിട്ടു നിന്നിരുന്നു. ഹാലെപ്പിന് ചെറിയ രോഗ ലക്ഷണങ്ങളേയുള്ളൂ. 
യു.എസ് ഓപണിനായി അമേരിക്കയിലേക്ക് യാത്ര ചെയ്യുന്നതിനു പകരം യൂറോപ്പില്‍ തന്നെ തങ്ങി പരിശീലനം തുടരാനാണ് താല്‍പര്യമെന്ന് ഇരുപത്തൊമ്പതുകാരി പറഞ്ഞിരുന്നു. 

Latest News