ഓസീസിന്റെ യുവപ്രതിഭ ഇന്ത്യക്കെതിരെ കളിക്കും

മെല്‍ബണ്‍ - റിക്കി പോണ്ടിംഗിനു ശേഷം ഓസ്‌ട്രേലിയന്‍ ക്രിക്കറ്റിലെ ഏറ്റവും വലിയ പ്രതിഭയായി വാഴ്ത്തപ്പെടുന്ന കാമറൂണ്‍ ഗ്രീനിനെ ഇന്ത്യക്കെതിരായ നിശ്ചിത ഓവര്‍ പരമ്പരകളില്‍ ഉള്‍പെടുത്തി. 
പ്രധാനമായും ബാറ്റ്‌സ്മാനാണെങ്കിലും നല്ല ഫാസ്റ്റ് മീഡിയം ബൗളര്‍ കൂടിയാണ് ഗ്രീന്‍. ആഭ്യന്തര ക്രിക്കറ്റില്‍ അക്ഷരാര്‍ഥത്തില്‍ റണ്‍ വാരുകയാണ് ഇരുപത്തൊന്നുകാരന്‍. ഗ്രീന്‍ കുറച്ചുകാലമായി ശ്രദ്ധയിലുണ്ടെന്നും ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ടീമില്‍ തീര്‍ച്ചയായും പരിഗണിക്കപ്പെടുമെന്നും ചീഫ് സെലക്ടര്‍ ട്രവര്‍ ഹോണ്‍സ് പറഞ്ഞു. 

Latest News