Sorry, you need to enable JavaScript to visit this website.

ഈജിപ്തുകാരി ആദ്യം, ആദ്യ റൗണ്ടില്‍ തോല്‍വി

പാരിസ് - ഫ്രഞ്ച് ഓപണ്‍ ടെന്നിസിലെ ആദ്യ റൗണ്ടില്‍ രണ്ടാം സീഡ് കരൊലൈന പ്ലിസ്‌കോവ ആദ്യ സെറ്റ് നഷ്ടപ്പെട്ട ശേഷം മയാര്‍ ഷരീഫിനെ 6-7 (7-9), 6-2, 6-4 ന് തോല്‍പിച്ചു. ഫ്രഞ്ച് ഓപണ്‍ മുഖ്യ റൗണ്ടിലേക്ക് യോഗ്യത നേടുന്ന പ്രഥമ ഈജിപ്തുകാരിയാണ് മയാര്‍. മൂന്നാം സെറ്റിന്റെ ഏഴാം ഗെയിമില്‍ മയര്‍ അഞ്ച് ബ്രെയ്ക്‌പോയന്റുകള്‍ രക്ഷിച്ചു.  ലോക ഒന്നാം നമ്പര്‍ നോവക് ജോകോവിച്ചിന് അനായാസ ജയം. എണ്‍പതാം റാങ്കുകാരന്‍ മൈക്കിള്‍ യമറെ 6-0, 6-2, 6-3 ന് നോവക് കഥ കഴിച്ചു. വെറും അഞ്ച് പോയന്റാണ് സ്വീഡന്‍കാരന് നേടാനായത്. യു.എസ് ഓപണില്‍ ലൈന്‍ ജഡ്ജിക്കു നേരെ അബദ്ധത്തില്‍ പന്തടിച്ചതിനെത്തുടര്‍ന്ന് നോവക് അയോഗ്യനാക്കപ്പെട്ടിരുന്നു. ഈ വര്‍ഷം നോവക്കിന്റെ ഏക തോല്‍വിയും അതാണ്. 
ഓസ്‌ട്രേലിയന്‍ ഓപണ്‍ വനിതാ ചാമ്പ്യന്‍ സോഫിയ കെനീന് ആദ്യ റൗണ്ടില്‍ കടുത്ത പരീക്ഷണം അതിജീവിക്കേണ്ടി വന്നു. 125 ാം റാങ്കുകാരി ലുഡ്മില സാംസനോവയാണ് നാലാം സീഡിനെ വിറപ്പിച്ചത്. 6-4, 3-6, 6-3 ന് കെനീന്‍ ജയിച്ചു. യു.എസ് ഓപണ്‍ സെമി ഫൈനലിസ്റ്റ് ജെന്നിഫര്‍ ബ്രാഡിയെ ഡെന്മാര്‍ക്കിന്റെ പതിനേഴുകാരി ക്ലാര ടോസന്‍ അ്ട്ടിമറിച്ചു. കഴിഞ്ഞ വര്‍ഷത്തെ ഓസ്‌ട്രേലിയന്‍ ഓപണ്‍ ജൂനിയര്‍ ചാമ്പ്യനാണ് ക്ലാര.

 

Latest News