Sorry, you need to enable JavaScript to visit this website.

കളിക്കാനായി അന്‍വര്‍ കോടതിയിലേക്ക്‌

ന്യൂദല്‍ഹി - കളിയിലൂടെ ജീവിതമാര്‍ഗം കണ്ടെത്താനുള്ള തന്റെ അവകാശം അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ തടയുന്നുവെന്ന് പരാതിപ്പെട്ട് യുവ ദേശീയ താരം അന്‍വര്‍അലി കോടതിയെ സമീപിച്ചു. ഗുരുതരമായ ഹൃദ്രോഗം കണ്ടെത്തിയതിനെത്തുടര്‍ന്ന് പരിശീലനം നിര്‍ത്തിവെക്കാന്‍ എ.ഐ.എഫ്.എഫ് നിര്‍ദേശിച്ചിരുന്നു. ഫെഡറേഷന്റെ മെഡിക്കല്‍ കമ്മിറ്റിയുടെ നിര്‍ദേശപ്രകാരമായിരുന്നു ഇത്. ഡിഫന്ററുമായുള്ള കരാര്‍ ഐ.എസ്.എല്‍ ടീം മുംബൈ സിറ്റി എഫ്.സി റദ്ദാക്കുകയും ചെയ്തിരുന്നു. കളി തുടരുന്നത് താരത്തിന്റെ ജീവന്‍ അപകടത്തിലാക്കുമെന്നാണ് വിദഗ്ധാഭിപ്രായം. 
അന്‍വര്‍അലി കഴിഞ്ഞ ദിവസം ദല്‍ഹി ഹൈക്കോടതിയില്‍ റിട്ട് ഹരജി സമര്‍പ്പിച്ചു. അണ്ടര്‍-17 ലോകകപ്പിന്റെ താരങ്ങളിലൊരാളായിരുന്നു അ്ന്‍വര്‍അലി. ഈയിടെ മുംബൈ സിറ്റി എഫ്.സിയില്‍ ചേര്‍ന്നപ്പോഴാണ് രോഗം കണ്ടെത്തിയത്. മുംബൈ സിറ്റി ഒഴിവാക്കിയതിനെത്തുടര്‍ന്ന് മൂന്നാം ഡിവിഷനില്‍ മത്സരിക്കുന്ന മുഹമ്മദന്‍ സ്‌പോര്‍ടിംഗുമായി കരാറൊപ്പിട്ടു. എന്നാല്‍ എ.ഐ.എഫ്.എഫ് നിര്‍ദേശത്തെത്തുടര്‍ന്ന് അന്‍വര്‍അലിക്ക് കളി നിര്‍ത്തേണ്ടി വന്നിരിക്കുകയാണ്. 

 

 

Latest News