ഫിഫ അഴിമതി: ഖിലൈഫി പ്രതിക്കൂട്ടില്‍

ബെലിന്‍സോന (സ്വിറ്റ്‌സര്‍ലന്റ്) - ഫിഫ സംപ്രേഷണാവകാശം നല്‍കിയതിലെ അഴിമതി ആരോപണവുമായി ബന്ധപ്പെട്ട് ഖത്തറുകാരനായ ഫുട്‌ബോള്‍ എക്‌സിക്യൂട്ടിവും ബിഇന്‍ സ്‌പോര്‍ട്‌സ് ചാനലിന്റെയും പി.എസ്.ജി ക്ലബ്ബിന്റെയും മേധാവിയുമായ നാസര്‍ അല്‍ഖിലൈഫി വിചാരണക്കെത്തി. മുന്‍ ഫിഫ സെക്രട്ടറി ജെറോം വാല്‍കെയെയും പ്രോസിക്യൂട്ടര്‍മാര്‍ വിചാരണ ചെയ്തു. വിചാരണ മൂന്നാഴ്ച നീളും. ഒക്ടോബര്‍ അവസാനമേ വിധി വരൂ. 
വാല്‍കെക്ക് സാര്‍ദീനിയയില്‍ 2014 ലും 2015 ലും ആഡംബര വില്ലകള്‍ ഖിലൈഫി സമ്മാനിച്ചുവെന്നാണ് ആരോപണം. ഇതേ സമയത്താണ് ബിഇന്നുമായുള്ള കരാര്‍ എതിരാളികളില്ലാതെ ഫിഫ പുതുക്കിയത്. അപ്പോഴത്തെ കമ്പോള നിരക്കിനെക്കാള്‍ കൂടുതലാണ് ബിഇന്‍ നല്‍കിയത്. 

Latest News